
ദോഹ:മുപ്പത്തിയഞ്ചാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള (DIBF) സന്ദർശിച്ച് ഖത്തർ അമീർ ഇൻ ഹമദ് അൽ താനി. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) നടക്കുന്ന മേളയിൽ ഇന്ന് രാവിലെയാണ് അമീർ സന്ദർശനം നടത്തിയത്.
മേളയിലെത്തിയ അമീർ, ഇത്തവണത്തെ അതിഥി രാജ്യവുമായി ബന്ധപ്പെട്ട് ആരംഭിച്ച "ദിസ് ഈസ് ഖത്തർ" (This is Qatar) പുസ്തക പദ്ധതിയെക്കുറിച്ച് വിലയിരുത്തി. ഖത്തറിൽ നിന്നും മറ്റ് അറബ്, വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള പ്രമുഖ പ്രസാധകർ അണിനിരത്തിയ പുതിയ പുസ്തകങ്ങളും ശീർഷകങ്ങളും അദ്ദേഹം വീക്ഷിച്ചു.
മേളയോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന സാംസ്കാരിക പരിപാടികളെക്കുറിച്ചും വിജ്ഞാനപ്രദമായ മറ്റ് മുൻകൈകളെക്കുറിച്ചും അമീറിന് വിശദീകരിച്ചു നൽകി. തുടർന്ന്, കുട്ടികൾക്കായി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന 'ദോഹ ചിൽഡ്രൻസ്' വേദിയും സന്ദർശിച്ച അദ്ദേഹം, വിദ്യാഭ്യാസ-ഇന്ററാക്ടീവ് പരിപാടികൾ വിലയിരുത്തുകയും മേളയിലെത്തിയ യുവ എഴുത്തുകാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
അമീരി ദിവാൻ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി, സാംസ്കാരിക മന്ത്രി ഷെയ്ഖ് അബ്ദുൽറഹ്മാൻ ബിൻ ഹമദ് അൽ താനി, മറ്റ് മുതിർന്ന മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവരും അമീറിനൊപ്പം മേള സന്ദർശിച്ച സംഘത്തിലുണ്ടായിരുന്നു.










