NEWS
റഷ്യൻ എണ്ണക്കമ്പനി സി.ഇ.ഒയുമായി കൂടിക്കാഴ്ച നടത്തി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി
30/07/2026 05:32 PM IST
NILA

ദോഹ : റഷ്യയിലെ പ്രമുഖ എണ്ണക്കമ്പനിയായ 'റോസ്‌നെഫ്റ്റ്' (Rosneft) സി.ഇ.ഒ ഇഗോർ സെചിനുമായി (Igor Sechin) കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി.
ലുസൈൽ കൊട്ടാരത്തിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ ഖത്തറും റഷ്യയും തമ്മിൽ ഊർജ്ജ മേഖലയിലുള്ള സഹകരണത്തെക്കുറിച്ചും, അത് കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വിവിധ വഴികളെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. ഔദ്യോഗിക സന്ദർശനാർത്ഥം ഖത്തറിലെത്തിയ ഇഗോർ സെചിൻ അമീറിനെ നേരിൽ കണ്ട് ആശംസകൾ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











