12:29pm 13 November 2026
NEWS
ഖത്തറിൽ പ്രവാസികൾക്ക് വസ്തു വാങ്ങാൻ 10 പുതിയ മേഖലകൾ കൂടി അനുവദിച്ച് അമീറിന്റെ ഉത്തരവ്
08/06/2026  04:01 PM IST
nila
ഖത്തറിൽ പ്രവാസികൾക്ക് വസ്തു വാങ്ങാൻ 10 പുതിയ മേഖലകൾ കൂടി അനുവദിച്ച് അമീറിന്റെ ഉത്തരവ്

​ദോഹ: ഖത്തറിൽ പ്രവാസികൾക്ക് റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശത്തിനും അതിന്റെ ആനുകൂല്യങ്ങൾക്കും അർഹതയുള്ള പുതിയ മേഖലകൾ നിശ്ചയിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി ഉത്തരവിറക്കി. പ്രവാസികൾക്ക് വസ്തുവകകൾ സ്വന്തമാക്കാനും ഉപയോഗിക്കാനും അനുമതിയുള്ള പ്രദേശങ്ങൾ, അതിന്റെ വ്യവസ്ഥകൾ, നിയന്ത്രണങ്ങൾ, ആനുകൂല്യങ്ങൾ, നടപടിക്രമങ്ങൾ എന്നിവ വ്യക്തമാക്കുന്ന 2020-ലെ 28-ാം നമ്പർ തീരുമാനത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് 2026-ലെ 21-ാം നമ്പർ മന്ത്രിസഭാ തീരുമാനത്തിനാണ് അമീർ അംഗീകാരം നൽകിയത്.
​ഇതനുസരിച്ച് പ്രവാസികൾക്ക് റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം ലഭ്യമാകുന്ന 10 പുതിയ മേഖലകൾ കൂടി രാജ്യത്ത് നിശ്ചയിച്ചു.
​മന്ത്രാലയത്തിന്റെ ഔദ്യോഗിക ഗസറ്റിന്റെ 2026-ലെ ഒൻപതാം ലക്കത്തിൽ പ്രസിദ്ധീകരിച്ച പുതിയ തീരുമാനത്തിലെ ആർട്ടിക്കിൾ (2) പ്രകാരം, റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശവും അതിന്റെ ഉപയോഗം  അതുമായി ബന്ധപ്പെട്ട മറ്റ് ഇടപാടുകൾ എന്നിവ രജിസ്റ്റർ ചെയ്യാനുള്ള നടപടിക്രമങ്ങൾ നിയമപ്രകാരം നീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് നിർവ്വഹിക്കും.
​തീരുമാനത്തിലെ ആർട്ടിക്കിൾ (3) അനുസരിച്ച്മുൻ തീരുമാനത്തിൽ ഉൾപ്പെടുത്തിയിരുന്ന പട്ടികയും (Table No. 1) അതിനോടൊപ്പമുള്ള ഓർഗനൈസേഷണൽ, സർവേ മാപ്പുകളും പുതിയ ഭേദഗതികൾ ഉൾപ്പെടുത്തി പരിഷ്കരിച്ചു.
​ബന്ധപ്പെട്ട എല്ലാ അധികാരികളും അതത് അധികാരപരിധിയിൽ നിന്നുകൊണ്ട് ഈ തീരുമാനം നടപ്പിലാക്കണമെന്നും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിന്റെ അടുത്ത ദിവസം മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും ആർട്ടിക്കിൾ (4) വ്യക്തമാക്കുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിൽ വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും രാജ്യത്തെ സാമ്പത്തിക വളർച്ചയ്ക്ക് വേഗം കൂട്ടുന്നതിനും പുതിയ തീരുമാനം ഏറെ സഹായകരമാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img