
ദോഹ: 2030 ലേക്കുള്ള വഴി: ആഗോള സമ്പദ്വ്യവസ്ഥയെ പരിവർത്തനം ചെയ്യുന്നു" എന്ന വിഷയത്തിൽ കത്താറ ടവേഴ്സ് - റാഫിൾസ്, ഫെയർമോണ്ട് ഹോട്ടലുകളിൽ നടന്ന ഖത്തർ സാമ്പത്തിക ഫോറത്തിന്റെ അഞ്ചാമത് പതിപ്പ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഉദ്ഘാടനം ചെയ്തു.ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേൽ യുദ്ധത്തെ കുറിച്ച് ഖത്തർ പ്രധാനമന്ത്രിപരാമർശിച്ചു.
ഹൈഡ്രോകാർബൺ ആശ്രിത സമ്പദ്വ്യവസ്ഥയിൽ നിന്ന് കൂടുതൽ സുസ്ഥിരവും ഭാവിലക്ഷ്യമാക്കിയുള്ളതുമായ ഒരു മാതൃകയിലേക്ക് ഖത്തറിനെ നയിക്കുന്നതിനെക്കുറിച്ച് ആദ്യദിനസെഷനിൽ അവലോകനംചെയ്തു.
ഉൽപ്പാദനം, സാങ്കേതികവിദ്യ, അറിവ് എന്നിവയുമായി ബന്ധപ്പെട്ട ഹൈഡ്രോകാർബൺ ഇതര മേഖലകളെ ശക്തിപ്പെടുത്തുന്നതിലാണ് ദിവസം മുഴുവൻ സെഷനുകൾ ശ്രദ്ധകേന്ദ്രീകരിച്ചത്.പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി,
ബെനിൻ റിപ്പബ്ലിക് പ്രസിഡന്റ് പാട്രിസ് ടാലോൺ എന്നിവർ പങ്കെടുത്തു.ഷൂറ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം, സഹോദര സൗഹൃദ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന മന്ത്രിമാർ, ഖത്തർ സംസ്ഥാനത്തിന് അംഗീകാരം ലഭിച്ച നയതന്ത്ര ദൗത്യങ്ങളുടെ തലവൻമാർ, ഉന്നത ഉദ്യോഗസ്ഥർ, പാർലമെന്റേറിയന്മാർ, ബുദ്ധിജീവികൾ, സാമ്പത്തിക വിദഗ്ധർ, ബിസിനസ്സ് നേതാക്കൾ, മാധ്യമ പ്രൊഫഷണലുകൾ, പ്രാദേശിക, അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികൾ, ഫോറത്തിലെ അതിഥികൾ തുടങ്ങിയവർ സാന്നിധ്യംവഹിച്ചു.സാമ്പത്തികവൈവിധ്യവൽക്കരണത്തെക്കുറിച്ചുള്ള ഒരു ബ്രേക്ക്ഔട്ട് പാനലിൽ, ഇൻവെസ്റ്റ് ഖത്തർ സിഇഒ ഷെയ്ഖ് അലി അൽവലീദ് അൽതാനി സംസാരിച്ചു.











