12:09pm 06 August 2026
NEWS
ഹംങ്ഗേറിയൻ അംബാസഡർക്ക് അമീറിന്റെ ആദരം: 'ഓർഡർ ഓഫ് ദി റിങ്' ബഹുമതി നൽകി
28/07/2026  03:40 PM IST
nila
ഹംങ്ഗേറിയൻ അംബാസഡർക്ക് അമീറിന്റെ ആദരം: ഓർഡർ ഓഫ് ദി റിങ് ബഹുമതി നൽകി

ദോഹ: ഖത്തറിലെ സേവനകാലാവധി പൂർത്തിയാക്കി മടങ്ങുന്ന ഹംഗേറിയൻ അംബാസഡർ ഫെറെൻക് കൊറോമിന് (Ferenc Korom) ആദരവുമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി. നയതന്ത്ര സേവനം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ലുസൈൽ കൊട്ടാരത്തിലെ അമീറിന്റെ ഓഫീസിലെത്തിയ അംബാസഡർക്ക് 'ഓർഡർ ഓഫ് ദി റിങ്' ബഹുമതി നൽകി അമീർ ആദരിച്ചു.
​ഖത്തറും ഹംഗറിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ അംബാസഡർ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഉയർന്ന ബഹുമതി നൽകിയത്. ഫെറെൻക് കൊറോമിന്റെ ഭാവി ദൗത്യങ്ങൾക്ക് ആശംസകൾ നേർന്ന അമീർ, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും നയിക്കട്ടെയെന്നും ആശംസിച്ചു.
​തന്റെ ഔദ്യോഗിക സേവനകാലത്ത് ഖത്തർ ഭരണാധികാരികളിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച പിന്തുണയ്ക്കും സഹകരണത്തിനും അംബാസഡർ അമീറിനോട് നന്ദിയും കടപ്പാടും അറിയിച്ചു. ഈ സഹകരണമാണ് തന്റെ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img