
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി നവംബർ 13 ന് വ്യാഴാഴ്ച രാവിലെ രാജ്യത്തെ എല്ലാ ഭാഗങ്ങളിലും ഇസ്തിസ്കാ നമസ്കാരം നടത്താൻ ആഹ്വാനം ചെയ്തു. മഴ ലഭിക്കാനായി അല്ലാഹുവിനോടുള്ള വിനയപൂർവമായ പ്രാർത്ഥനയായി ഈ നമസ്കാരം സംഘടിപ്പിക്കുന്നതാണെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.
അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ലുസൈൽ പ്രാർത്ഥനാ മൈതാനത്ത് വിശ്വാസികളോടൊപ്പം ഇസ്തിസ്കാ നമസ്കാരം നിർവഹിക്കും.രാജ്യത്തുടനീളം രാവിലെ 6:04 ന് ഇസ്തിസ്ക പ്രാർത്ഥന ആരംഭിക്കുമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു. പ്രാർത്ഥന നടക്കുന്ന പള്ളികളുടെയും പ്രാർത്ഥനാ സ്ഥലങ്ങളുടെയും പട്ടികയും എൻഡോവ്മെന്റ് ആൻഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം (ഔഖാഫ്) പ്രഖ്യാപിച്ചു.
അൽ വജ്ബ നമസ്കാര മൈതാനം,ലുസൈൽ നമസ്കാര മൈതാനം, എജ്യുക്കേഷൻ സിറ്റി നമസ്കാര മൈതാനം,അൽ ഖോർ നമസ്കാര മൈതാനം
അൽ വഖ്റ നമസ്കാര മൈതാനം,അൽ റയ്യാൻ നമസ്കാര മൈതാനം,മദീനത് ഖലീഫ നമസ്കാര മൈതാനം,
മെസൈമീർ നമസ്കാര മൈതാനം എന്നിവിടങ്ങളിലും
ഇമാം മുഹമ്മദ് ഇബ്ന് അബ്ദുൽ വഹാബ്,
കതാറാ പള്ളി,അൽ സുദൈസ് (അൽ തുമാമ),അബു ഹമൂർ വലിയ പള്ളി,ഉനൈസ പള്ളി,അൽ മാർഖിയ പള്ളി തുടങ്ങിയ മസ്ജിദു
കളിലുമാണ് ഇസ്തിസ്കാ നമസ്കാരംനടക്കുക.










