09:17am 11 November 2026
NEWS
ദോഹയിൽ അടിയന്തര അറബ്–ഇസ്ലാമിക് ഉച്ചകോടി ഇന്ന്
15/09/2025  11:46 AM IST
nila
ദോഹയിൽ അടിയന്തര അറബ്–ഇസ്ലാമിക് ഉച്ചകോടി ഇന്ന്

 

ദോഹ:  മേഖലയിലെ സമീപകാല സംഭവവികാസങ്ങളെ തുടർന്ന് വിളിച്ചുചേർത്ത അടിയന്തര അറബ്–ഇസ്ലാമിക് ഉച്ചകോടി ഇന്ന് (തിങ്കളാഴ്ച) ദോഹയിൽ നടക്കും. ഖത്തറി നെതിരായഇസ്രായേൽ ആക്രമണത്തെക്കുറിച്ചുള്ള കരട് പ്രസ്താവന ഇന്നലെ നടന്ന അറബ്, ഇസ്ലാമിക വിദേശകാര്യ മന്ത്രിമാരുടെ  യോഗം  അവലോകനം ചെയ്തു.
ഹമാസ് നേതാക്കളുടെ താമസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഭീരുത്വം നിറഞ്ഞ ഇസ്രായേൽ ആക്രമണത്തെ നേരിടുന്നതിൽ ഖത്തറിനോടുള്ള അറബ്–ഇസ്ലാമിക ഐക്യദാർഢ്യത്തിന്റെയും ഇസ്രായേൽ നടത്തുന്ന  ഭീകരതയ്‌ക്കെതിരായ ശക്തമായ പ്രതിഷേധത്തിന്റെയും പ്രതീകമായ ഉച്ചകോടിയിൽ പങ്കെടുക്കാൻ
ലോകനേതാക്കൾ ദോഹയിലെത്തി
മൗറിറ്റാനിയ പ്രസിഡന്റ് മുഹമ്മദ് ഔൾദ് ഷെയ്ഖ് എൽ ഗസൗനി, ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അരാഗ്ചി, ബ്രൂണൈ വിദേശകാര്യ മന്ത്രി ഡാറ്റോ എറിവാൻ പെഹിൻ യൂസോഫ്, ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ ഉപദേഷ്ടാവ് മുഹമ്മദ് തൗഹിദ് ഹൊസൈൻ, ഗാംബിയ വൈസ് പ്രസിഡന്റ് മുഹമ്മദ് ജാലോ, യുഎഇ വിദേശകാര്യ സഹമന്ത്രി ഖലീഫ ബിൻ ഷഹീൻ അൽ മാരാർ എന്നിവർ ഉൾപ്പെടെ നിരവധി നേതാക്കളും പ്രതിനിധികളും ദോഹയിലെത്തി.
OIC സെക്രട്ടറി ജനറൽ ഹിസ്സൈൻ ബ്രാഹിം താഹയും ദോഹയിൽ എത്തിച്ചേർന്നു.
200-ലധികം പ്രാദേശിക, അന്തർദേശീയ മാധ്യമ പ്രവർത്തകർ ഉച്ചകോടി റിപ്പോർട്ട് ചെയ്യുന്നതിനായി ദോഹയിലെ DECC-യിൽ (Doha Exhibition and Convention Center) സ്ഥാപിച്ച മീഡിയ സെന്ററിലെത്തിയത്.
ഖത്തറിന്റെ സുരക്ഷ അറബ്, ഇസ്ലാമിക ദേശീയ സുരക്ഷയുടെ ഭാഗമാണെന്ന് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പ്രസ്താവിച്ചു. “ഖത്തറിനെതിരായ ആക്രമണം അന്താരാഷ്ട്ര നിയമലംഘനമാണ്. അറബ്, പ്രാദേശിക, അന്തർദേശീയ സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഒരു വികസനമാണിത്,” അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img