06:16pm 11 November 2026
NEWS
രണ്ട് ഇന്ത്യൻ പൗരന്മാരുടെ കേസിൽ എംബസി പൂർണ്ണ പിന്തുണനൽകും:ഇന്ത്യൻ അംബാസഡർ
31/10/2025  11:27 AM IST
nila
രണ്ട് ഇന്ത്യൻ പൗരന്മാരുടെ കേസിൽ എംബസി പൂർണ്ണ പിന്തുണനൽകും:ഇന്ത്യൻ അംബാസഡർ

 

ദോഹ: രണ്ട് ഇന്ത്യൻ പൗരന്മാരുടെ കേസിൽ നിയമസഹായം ഉറപ്പു നൽകി ഇന്ത്യൻ അംബാസിഡർ വിപുൽ.
 ഇന്ത്യൻ കമ്മ്യൂണിറ്റി ബെ നവലന്റ് ഫോറം (ICBF) പ്രതിനിധികളുടെ സാന്നിധ്യത്തിലാണ്ഇന്ത്യൻ പൗരന്മാരുടെ കോൺസുലർ കേസുകളുമായി ബന്ധപ്പെട്ട് അവരുടെ കുടുംബാംഗങ്ങൾ അംബാസിഡറുമായിനടത്തിയകൂടിക്കാഴ്ചയിലാണ് എംബസിയുടെ പൂർണ്ണ പിന്തുണനൽകിയത്.
ഖത്തറിലെ നിയമങ്ങളുടെയും വ്യവസ്ഥകളുടെയും പരിധിയിൽ നിന്ന് വിട്ടുപോകാതെ എംബസി എല്ലാ സഹായങ്ങളും നൽകും. ഇന്ത്യൻ പൗരന്മാരുടെ ക്ഷേമമാണ്  മുൻഗണനയെന്ന് അംബാസിഡർ പറഞ്ഞു.
ഇന്ത്യൻ കമ്മ്യൂണിറ്റി ബനവലന്റ് ഫോറത്തിന്റെ പ്രതിനിധികൾ സമൂഹത്തിന്റെ ഭാഗത്തു നിന്നുള്ള പിന്തുണയും മാനസികാശ്വാസവും കുടുംബങ്ങൾക്ക് ഉറപ്പുനൽകി.
ഖത്തറിലെ ഇന്ത്യൻ എംബസി, പ്രതിസന്ധി നേരിടുന്ന പൗരന്മാർക്ക് നിയമ, സാമൂഹിക, മാനസിക സഹായങ്ങൾ ലഭ്യമാക്കാൻ കമ്മ്യൂണിറ്റി സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img