NEWS
ഫിഫ ലോകകപ്പ് വോളണ്ടിയർ ജസിൽ അസീമിന് ഇമ (EMA) യുടെ ആദരം
11/07/2026 06:13 PM IST
nila

ദോഹ: 2026 ഫിഫ ലോകകപ്പിൽ മികച്ച രീതിയിൽ വോളണ്ടിയർ സേവനമനുഷ്ഠിച്ച ഇമ (EMA) ഖത്തർ വൈസ് പ്രസിഡന്റ് ജസിൽ അസീമിനെ സംഘടന ആദരിച്ചു. ലോകവേദിയിൽ മികച്ച സേവനത്തിലൂടെ ശ്രദ്ധേയനായ ജസിൽ അസീമിന്, ഇമ മുൻ പ്രസിഡന്റ് ജനാബ് അക്ബർ സാഹിബ് ഉപഹാരം കൈമാറി.
ഇമ പ്രസിഡന്റ് ജനാബ് പി. ബി. അബ്ദുൽ അസീസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആഗോള കായിക മാമാങ്കത്തിന്റെ ഭാഗമാകാനും മാതൃകാപരമായ സേവനം കാഴ്ചവെക്കാനും സാധിച്ച ജസിൽ അസീമിന്റെ നേട്ടം സംഘടനയ്ക്ക് വലിയ അഭിമാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഇമ സെക്രട്ടറി ഫൈസൽ, മറ്റ് ഭാരവാഹികൾ, പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവർ സംബന്ധിച്ചു. ലോകകപ്പ് വേദിയിലെ തന്റെ അനുഭവങ്ങളും വോളണ്ടിയർ സേവനത്തിന്റെ പ്രാധാന്യവും ജസിൽ അസീം ചടങ്ങിൽ പങ്കുവെച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











