
വാക്‌സിനുകൾ വരുന്നതിന് മുമ്പ് തനിക്ക് കോവിഡ് ബാധിച്ചിരുന്നു. പക്ഷെ ‘ചെറിയ ജലദോഷം’ മാത്രമായിരുന്നുവെന്നും മസ്‌ക് വെളിപ്പെടുത്തി.
കോവിഡ് വാക്സിൻ രണ്ടാമത്തെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചതിന് ശേഷം താൻ മരിക്കാൻ പോകുന്നുവെന്നാണ് തോന്നിയതെന്ന് ഇലോൺ മസ്‌ക്. രണ്ടാമത്തെ ഡോസ് എടുത്തതിന് ശേഷം നിരവധി പാർശ്വഫലങ്ങൾ അനുഭവിക്കേണ്ടി വന്നെന്നും ട്വിറ്റർ ഉടമ ട്വീറ്റ് ചെയ്തു. ഇതോടെ കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് സംബന്ധിച്ച് നിരവധി ചർച്ചകളാണ് സൈബർ ലോകത്ത് ഉയരുന്നത്.
“എന്റെ രണ്ടാമത്തെ ബൂസ്റ്റർ ഷോട്ടിൽ നിന്ന് എനിക്ക് വലിയ പാർശ്വഫലങ്ങൾ ഉണ്ടായി. കുറേ ദിവസങ്ങളോളം മരണപെടുന്ന പോലെ തോന്നി. ദീർഘകാലത്തോളം നിലനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു.” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
കൈ വേദനിച്ചതൊഴിച്ചാൽ പാർശ്വഫലങ്ങളൊന്നുമില്ലാതെ ആദ്യത്തെ വാക്സിൻ എടുത്തുവെങ്കിലും രണ്ടാമത്തേത് തകർത്തുകളഞ്ഞുവെന്നും മസ്‌ക് വ്യക്തമാക്കി. വാക്‌സിനുകൾ വരുന്നതിന് മുമ്പ് തനിക്ക് കോവിഡ് ബാധിച്ചിരുന്നു. പക്ഷെ ‘ചെറിയ ജലദോഷം’ മാത്രമായിരുന്നുവെന്നും മസ്‌ക് വെളിപ്പെടുത്തി.















