12:19pm 06 November 2026
NEWS
അഞ്ച് മാസം മുമ്പ് താൻ ഇലോൺ മസ്കിന്റെ കുഞ്ഞിനെ പ്രസവിച്ചെന്ന് യുവതിയുടെ വെളിപ്പെടുത്തൽ
15/02/2025  12:03 PM IST
nila
അഞ്ച് മാസം മുമ്പ് താൻ ഇലോൺ മസ്കിന്റെ കുഞ്ഞിനെ പ്രസവിച്ചെന്ന് യുവതിയുടെ വെളിപ്പെടുത്തൽ

ഇലോൺ മസ്കിന്റെ കുഞ്ഞിന് ജന്മം നൽകിയെന്ന അവകാശവാദവുമായി യുവതി. എഴുത്തുകാരിയും ഇൻഫ്ലുവൻസറുമായ ആഷ്‌ലി സെൻ്റ് ക്ലെയറാണ് അഞ്ചുമാസം മുമ്പ് താൻ മസ്കിന്റെ കുഞ്ഞിനെ പ്രസവിച്ചെന്ന് വെളിപ്പെടുത്തിയത്. കുഞ്ഞിന്റെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്താണ് ഇതുവരെ ഇക്കാര്യം വെളിപ്പെടുത്താതിരുന്നത് എന്നാണ് യുവതി പറയുന്നത്. മാധ്യമങ്ങൾ കുഞ്ഞിന്റെ സ്വകാര്യതയെ മാനിക്കണമെന്നും യുവതി എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. 

'അഞ്ച് മാസം മുമ്പ് പുതിയൊരു കുഞ്ഞിനെ ഈ ലോകത്തിലേക്ക് സ്വാ​ഗതം ചെയ്തു. ഇലോൺ മസ്ക് ആണ് പിതാവ്. ഞങ്ങളുടെ കുഞ്ഞിന്റെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്താണ് ഇക്കാര്യം വെളിപ്പെടുത്താതിരുന്നത്. എന്നാൽ, ഇത് പരി​ഗണിക്കാതെ മാധ്യമങ്ങൾ ഇക്കാര്യം പുറത്തുവിടാൻ ഉദ്ദേശിക്കുന്നുവെന്ന് മനസ്സിലായി. ഞങ്ങളുടെ കുഞ്ഞിനെ സാധാരണവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ വളരാൻ അനുവദിക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. മാധ്യമങ്ങൾ കുഞ്ഞിന്റെ സ്വകാര്യതയെ മാനിക്കണമെന്നും ആവശ്യപ്പെടുന്നു', ആഷ്‌ലി സെൻ്റ് ക്ലെയർ എക്സിൽ കുറിച്ചു.

2002 മുതൽ മസ്‌കിന് 12 കുട്ടികൾ ജനിച്ചിട്ടുണ്ട്. മുൻ ഭാര്യ ജസ്റ്റിൻ മസ്‌കിൽ ജനിച്ച ആദ്യത്തെ കുഞ്ഞ് ശൈശവകാലത്ത് തന്നെ മരണപ്പെട്ടിരുന്നു. 2008 ആയപ്പോഴേക്കും ജസ്റ്റിന് ഐവിഎഫിലൂടെ അഞ്ച് കുട്ടികൾ ജനിച്ചിരുന്നു. പിന്നീടാണ് ബ്രീട്ടീഷ് നടി തലൂലാ റിലേയുമായി മസ്‌ക് ബന്ധത്തിലാവുന്നത്. ഇവരെ രണ്ട് തവണ വിവാഹം ചെയ്യുകയും രണ്ട് തവണയും വേർപിരിയുകയും ചെയ്തു. എന്നാൽ ഈ ബന്ധത്തിൽ മസ്‌കിന് കുട്ടികളില്ല.

2020 നും 2022 നും ഇടയിൽ ഗായിക ഗ്രിംസിൽ മൂന്ന് കുട്ടികളാണ് മസ്‌കിന് ജനിച്ചത്. ഈ കുട്ടികളുടെ സംരക്ഷണാവകാശവുമായി ബന്ധപ്പെട്ട് ഇരുവരും നിയമപോരാട്ടത്തിലാണ്. 2021 ൽ സ്വന്തം കമ്പനിയായ ന്യൂറാലിങ്കിലെ ഉദ്യോഗസ്ഥയായ ഷിവോൻ സില്ലിസിൽ ഇരട്ടകുട്ടികളും മസ്‌കിന് ജനിച്ചു. 2024 ലാണ് ഇരുവർക്കും മൂന്നാമതൊരു കുഞ്ഞുകൂടി ജനിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img