NEWS
ഖത്തർ എഡ്യൂക്കേഷൻ' പോർട്ടൽ വഴി ഇലക്ട്രോണിക് മൂല്യനിർണ്ണയം: വിദ്യാർത്ഥികൾക്ക് ഒരുതവണ മാത്രം അവസരം
13/04/2026 01:17 PM IST
nila

ദോഹ: ഖത്തറിലെ പൊതുവിദ്യാലയങ്ങളിലും നാഷണൽ സ്റ്റാൻഡേർഡ് പിന്തുടരുന്ന സ്വകാര്യ സ്കൂളുകളിലും നടപ്പിലാക്കുന്ന ഇലക്ട്രോണിക് ആപ്ലിക്കേഷൻ (Electronic Assessment) സംവിധാനത്തിനുള്ള സമഗ്ര മാർഗ്ഗനിർദ്ദേശങ്ങൾ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. 2025-2026 അധ്യയന വർഷത്തെ രണ്ടാം സെമസ്റ്റർ മിഡ്-ടേം പരീക്ഷകൾക്ക് പകരമായാണ് ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.ചോദ്യങ്ങൾ തയ്യാറാക്കുമ്പോൾ വ്യക്തമായ ഭാഷ ഉപയോഗിക്കണമെന്നും ഇക്വേഷനുകൾക്കും കൈപ്പടയിലുള്ള ഉത്തരങ്ങൾക്കും അഡ്വാൻസ്ഡ് ടെക്സ്റ്റ് എഡിറ്റർ സൗകര്യം നൽകണമെന്നും മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 13 മുതൽ വിദ്യാഭ്യാസ സൂപ്പർവൈസർമാർ സ്കൂളുകൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തും. പഠനപ്രക്രിയ തടസ്സപ്പെടാതെ തന്നെ ഈ മൂല്യനിർണ്ണയങ്ങൾ പൂർത്തിയാക്കണമെന്നും മന്ത്രാലയത്തിന്റെ സർക്കുലറിൽ വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











