09:58pm 10 November 2026
NEWS
വൈദ്യുതി നിരക്ക് വർധനവിന് സാധ്യത; പുരപ്പുറ സോളാർ നയം മാറ്റണമെന്ന് കെ.എസ്.ഇ.ബി
06/08/2025  08:14 AM IST
സുരേഷ് വണ്ടന്നൂർ
വൈദ്യുതി നിരക്ക് വർധനവിന് സാധ്യത; പുരപ്പുറ സോളാർ നയം മാറ്റണമെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം:പുരപ്പുറത്ത് സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള നിലവിലെ നയം തുടർന്നാൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി. മുന്നറിയിപ്പ് നൽകി. നിലവിൽ യൂണിറ്റിന് 19 പൈസ കൂട്ടേണ്ടി വരും. 2034 ആകുമ്പോഴേക്കും ഇത് 39 പൈസയായി ഉയരുമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.

ബാറ്ററി സ്റ്റോറേജ് ഇല്ലാത്ത പുരപ്പുറ സോളാർ സംവിധാനങ്ങളാണ് കെ.എസ്.ഇ.ബിക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നത്. നിലവിൽ 500 കോടി രൂപയുടെ നഷ്ടമാണ് ഈ ഇനത്തിൽ കെ.എസ്.ഇ.ബിക്ക് ഉണ്ടാകുന്നത്. സംസ്ഥാനത്തെ 1.30 കോടി വൈദ്യുതി ഉപഭോക്താക്കളിൽ ഏകദേശം 2% പേർ മാത്രമാണ് നിലവിൽ പുരപ്പുറ സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുള്ളത്. ഈ ചെറിയ ശതമാനം ആളുകൾ കാരണം ഉണ്ടാകുന്ന നഷ്ടം നികത്താൻ, ബാക്കിയുള്ള 98% ഉപഭോക്താക്കളിൽ നിന്ന് അധിക തുക ഈടാക്കേണ്ടി വരുമെന്നും കെ.എസ്.ഇ.ബി. വ്യക്തമാക്കി.

വൈകുന്നേരങ്ങളിൽ വൈദ്യുതിക്ക് ആവശ്യകത കൂടുമ്പോൾ പുരപ്പുറ സോളാർ ഉത്പാദകർക്ക് പകൽ സമയത്ത് ഗ്രിഡിലേക്ക് നൽകിയ വൈദ്യുതി തിരികെ നൽകാൻ കെ.എസ്.ഇ.ബി. നിർബന്ധിതമാണ്. പകൽ സമയത്ത് സോളാർ ഉത്പാദനം കൂടുകയും വൈകുന്നേരങ്ങളിൽ ഉത്പാദനം ഇല്ലാതിരിക്കുകയും ചെയ്യുന്നത് കെ.എസ്.ഇ.ബിക്ക് അധിക ബാധ്യത വരുത്തിവയ്ക്കുന്നു. ഈ പ്രശ്നം പരിഹരിക്കാനാണ് പുതിയ ഹരിത ഊർജ്ജ ചട്ട ഭേദഗതിക്ക് ശ്രമിക്കുന്നതെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img