06:39am 11 November 2026
NEWS
​വൈദ്യുതി നിരക്ക് വർധന: ഉപഭോക്താക്കൾക്ക് ഇരുട്ടടി, 25% അധികനിരക്ക് ഇനി വർഷം മുഴുവൻ
09/09/2025  09:56 AM IST
സുരേഷ് വണ്ടന്നൂർ
​വൈദ്യുതി നിരക്ക് വർധന: ഉപഭോക്താക്കൾക്ക് ഇരുട്ടടി, 25% അധികനിരക്ക് ഇനി വർഷം മുഴുവൻ

​തിരുവനന്തപുരം: പ്രതിമാസം 250 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് തിരിച്ചടിയായി, വൈദ്യുതി നിരക്കിൽ കെ.എസ്.ഇ.ബിയുടെ പുതിയ തീരുമാനം. വേനൽക്കാലത്ത് ഏർപ്പെടുത്തിയ 25% അധിക നിരക്ക് ഇനി വർഷം മുഴുവൻ തുടരാൻ തീരുമാനിച്ചു. ഏകദേശം ഏഴ് ലക്ഷത്തോളം ഉപഭോക്താക്കളെ ഇത് നേരിട്ട് ബാധിക്കും. കഴിഞ്ഞ മാസങ്ങളിലും ഉയർന്ന ബില്ലുകൾ ഉപഭോക്താക്കളെ വലച്ചിരുന്നു.

​പുതിയ നിരക്ക് പ്രകാരം, രാത്രി 6 മണി മുതൽ 10 മണി വരെയുള്ള സമയത്ത് യൂണിറ്റിന് 8.39 രൂപയാണ് ഈടാക്കുന്നത്. സാധാരണ നിരക്ക് 6.90 രൂപയായിരിക്കുമ്പോഴാണ് ഈ വർധനവ്. അതേസമയം, രാവിലെ 6 മുതൽ വൈകിട്ട് 6 വരെയുള്ള സമയത്ത് സാധാരണ നിരക്കിനെക്കാൾ 10% കുറവ് ലഭിക്കുമെങ്കിലും, ഗാർഹിക ഉപഭോക്താക്കളുടെ ഉപഭോഗം ഈ സമയങ്ങളിൽ കുറവായതിനാൽ ഈ ആനുകൂല്യം കാര്യമായി പ്രയോജനപ്പെടുന്നില്ല.

​ടൈം ഓഫ് ഡേ (ToD) സംവിധാനം കഴിഞ്ഞ ഏപ്രിൽ മുതലാണ് കെ.എസ്.ഇ.ബി നടപ്പാക്കിയത്. വൈദ്യുതി പ്രതിസന്ധി നേരിടുന്ന സമയത്ത് പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കാനും, രാത്രിയിലെ വൈദ്യുതി ഉപയോഗം കുറച്ച് പകൽസമയത്ത് സോളാർ പോലുള്ള ഊർജ്ജസ്രോതസ്സുകൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുകയുമാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യമെന്നാണ് കെ.എസ്.ഇ.ബി നൽകുന്ന വിശദീകരണം. ഈ തീരുമാനം വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചിട്ടുണ്ട്.

​ടൈം ഓഫ് ഡേ നിരക്കുകൾ ഇങ്ങനെ:

​രാവിലെ 6 മുതൽ വൈകിട്ട് 6 വരെ: സാധാരണ നിരക്കിനെക്കാൾ 10% കുറഞ്ഞ തുക.
​വൈകിട്ട് 6 മുതൽ രാത്രി 10 വരെ: സാധാരണ നിരക്കിനെക്കാൾ 25% അധികം. (ചെറുകിട വ്യവസായങ്ങൾക്ക് 50% അധികം)
​രാത്രി 10 മുതൽ രാവിലെ 6 വരെ: സാധാരണ നിരക്ക്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img