12:52pm 29 October 2026
NEWS
ഖത്തറിന്റെ നിരത്തുകൾ കീഴടക്കാൻ ഇലക്ട്രിക്ക് വാഹനങ്ങൾ
23/06/2025  03:09 PM IST
nila
ഖത്തറിന്റെ നിരത്തുകൾ കീഴടക്കാൻ ഇലക്ട്രിക്ക് വാഹനങ്ങൾ

ദോഹ: ഖത്തറിൽ ഇലക്ട്രിക്ക് വാഹനങ്ങൾ നിരത്ത് കീഴടക്കും. ഇ-മൊബിലിറ്റിയിലേക്ക് രാജ്യത്തിന്റെ കുതിപ്പിന് വേഗതയേറുന്നു.ഖത്തർ നാഷണൽ വിഷൻ 2030 എന്ന ദീർഘകാല പദ്ധതിയുടെയും മൂന്നാമത്തെ ദേശീയ വികസന തന്ത്രത്തിന്റെയും ഭാഗമായി കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ (ഇവി) ഉപയോഗിക്കുക എന്ന പദ്ധതിയിലേക്ക് ഖത്തർ വേഗത്തിൽ നീങ്ങുന്നു. സുസ്ഥിരത, പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കൽ, വ്യത്യസ്‌ത രീതികളിലൂടെ സമ്പദ്‌വ്യവസ്ഥ വളർത്തൽ എന്നിവയിൽ  ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് നിരത്തുകളിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി വഴിതുറക്കുന്നത്.
2021-ൽ ആരംഭിച്ച ഇലക്ട്രിക് വെഹിക്കിൾ സ്ട്രാറ്റ2030-ഓടെ എല്ലാ കാർ വിൽപ്പനയുടെയും 10% ഇലക്ട്രിക് വാഹനങ്ങളാക്കുകയെ ന്നതാണ് ലക്ഷ്യം.  ആവശ്യമായ ചാർജിംഗ് സ്റ്റേഷനുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും നിർമ്മാണം പുരോഗമിക്കുകയാണ്
PwC-യുടെ പുതിയ  റിപ്പോർട്ട് അനുസരിച്ച് ബാറ്ററി ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന 2024-ൽ 1.1 ശതമാനത്തിൽ നിന്ന് 2035-ഓടെ ഏകദേശം 14.4% ആയി വളരുമെന്ന് പ്രതീക്ഷിക്കുന്നു. പ്ലഗ്-ഇൻ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന 2024-ൽ 0.7 ശതമാനത്തിൽ നിന്ന് 2035-ൽ 9.6 ശതമാനം ആയി ഉയരുമെന്നും റിപ്പോർട്ട് പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img