12:28am 12 November 2026
NEWS
തെരഞ്ഞെടുപ്പ് പ്രവർത്തനം : അന്യസംസ്ഥാന തൊഴിലാളികളുടെ കൈകളിലേക്ക്...
23/11/2025  07:53 PM IST
nila
തെരഞ്ഞെടുപ്പ് പ്രവർത്തനം : അന്യസംസ്ഥാന തൊഴിലാളികളുടെ കൈകളിലേക്ക്...

ചെങ്ങന്നൂർ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ നാടാകെ പോസ്റ്ററുകളുടെയും ഫ്ലെക്സ് ബോർഡുകളുടെയും ഒരു പ്രളയത്തിൽ മുങ്ങേ
ണ്ടതാണ് സ്ഥാനാർത്ഥികളുടെ ചിത്രങ്ങളും ചിഹ്നങ്ങളും നിറച്ച ചുവരുകളും മതിലുകളും കാണുന്ന ഒരു പതിവ് കാഴ്ച ഈ തെരഞ്ഞെടുപ്പിൻ്റെ തുടക്കത്തിൽ കാണാനി
ല്ല. രാഷ്ട്രീയ പാർട്ടികളെയും സ്ഥാനാർത്ഥികളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നം പ്രചാരണ പ്രവർത്തനങ്ങൾക്കായി ആളില്ല എന്നതാണ്.
പഴയതുപോലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പത്രിക പിൻവലിച്ച ശേഷം രണ്ടാഴ്ച പോലും തികച്ച് കിട്ടാനില്ല. ഈ ചുരുങ്ങിയ സമയപരിധിക്കുള്ളിൽ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുന്നതിനും പോസ്റ്ററുകളും ഭിത്തി എഴുത്തുകളും പൂർത്തിയാക്കുന്നതിനും സാധാരണ പ്രവർത്തകരെ കിട്ടാനില്ലാത്ത ഒരു ക്ഷാമകാലം -ആണ് ഇപ്പോൾ. മറ്റ് ജോലികൾക്കു സമയം കണ്ടെത്തേണ്ടതിനാൽ രാത്രിയിലും പകലും ചുറ്റി കറങ്ങി നടന്ന് കയ്യിൽ പശയും പിടിച്ച് പോസ്റ്റർ ഒട്ടിക്കാനൊന്നും ആർക്കും കഴിയാത്ത അവസ്ഥയാണ് .
ഓരോ തദ്ദേശസ്വയംഭരണ വാർഡുകളിലും കുറഞ്ഞത് മൂന്ന് സ്ഥാനാർത്ഥികളെങ്കിലും അവസാന ഘട്ടത്തിൽ മത്സരരംഗത്തുണ്ടാകും. 2020-നെ അപേക്ഷിച്ച് ഇത്തവണ പ്രവർത്തകരുടെ ക്ഷാമം രൂക്ഷമാണ്. യുവതലമുറയ്ക്ക് നിലവിലുള്ള രാഷ്ട്രീയത്തോട് വലിയ
 താല്പര്യവും ഇല്ല. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായി പാർട്ടികളും സ്ഥാനാർത്ഥികളും അതിഥി തൊഴിലാളികളെയും, പാർട്ട് ടൈം ജോലി തേടുന്നവരെയും അന്വേഷിച്ച് തുടങ്ങിയിരിക്കുന്നത്.
ഈ അവസരം മുതലെടുത്തുകൊണ്ട് പ്രിന്റിംഗ് പ്രസുകാർ പുതിയൊരു ബിസിനസ് തന്ത്രം ആവിഷ്കരിച്ചിരിക്കുകയാണ്. പോസ്റ്ററുകൾ അച്ചടിച്ച ശേഷം അവ ഒട്ടിക്കാനുള്ള ജോലിയും ഏറ്റെടുക്കാൻ അവർ തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നു. ഇത് പ്രസുകാർക്ക് കൂടുതൽ വരുമാനം നേടിക്കൊടുക്കുമെന്നതിനാൽ, അവർ തന്നെ നേരിട്ട് -പോസ്റ്റർ ഒട്ടിക്കാൻ ആളെ ആവശ്യമുണ്ട് - എന്ന പരസ്യം ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും പ്രധാന ജങ്ഷനുകളിലും പതിപ്പിച്ചു തുടങ്ങി.
ജോലിയെടുക്കാം, 15,000 രൂപ വരെ നേടാം
 ഈ തെരഞ്ഞെടുപ്പ് സ്പെഷ്യൽ ജോലിക്കായി ഫുൾ ടൈമായും പാർട്ട് ടൈമായും ജോലി ചെയ്യാൻ അവസരമുണ്ട്.
 10,000 രൂപ മുതൽ 15,000 രൂപ വരെയാണ് ഈ ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് സമ്പാദിക്കാൻ കഴിയുമെന്നാണ് ഒരു ഓഫർ . ചില പ്രസുകാർ ദിവസം 1300 രൂപയാണ് സ്പെഷ്യൽ ഓഫർ നല്കിയിരിക്കുന്നത്.ഫുൾ ടൈം ജോലിക്കാർക്ക് ഭക്ഷണവും താമസ സൗകര്യവും ഉണ്ടാകും.
  ഈ ജോലികൾക്ക് പ്രധാന നിബന്ധന ടൂ-വീലർ വേണമെന്നുള്ളതാണ്
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചിത്രത്തിന്റെ ഒരു പുതിയ മുഖമാണ് ഈ കാഴ്ചകൾ നൽകുന്നത്. പോസ്റ്റർ ഒട്ടിക്കുന്നതുപോലും കൂലിക്കാരെ ഏൽപ്പിക്കേണ്ടിവരുന്ന ഒരു  കാലത്തിലേക്ക് കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം മാറിക്കഴിഞ്ഞിരിക്കുന്നു എന്നതിന്റെ സൂചനയാണിത്.
പ്രവർത്തകരില്ലാത്ത നേതാക്കന്മാർ മാത്രമുള്ള രാഷ്ട്രിയ പാർട്ടികൾക്കാണ്  കൂടുതൽ ബുദ്ധിമുട്ട്.

ഭാവിയിൽ നിർമാണ മേഖല അതിഥി തൊഴിലാളികൾ കൈയടക്കിയതുപോലെ ഇവിടുത്ത് ഭരണവും അവർ കൈയടക്കുമോ
എന്നത് ചോദ്യ ചിഹ്നമാണ്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.