03:55am 08 September 2026
NEWS
പെസഹ, ​ദുഖവെള്ളി ദിനങ്ങളിലെ തെരഞ്ഞെടുപ്പ് പരിശീലന ക്ലാസ് ഒഴിവാക്കണം ക്രൈസ്തവസമൂഹത്തിന്റെ ആരാധനാ സ്വാതന്ത്ര്യത്തെ ഹനിക്കരുത് അഡ്വ.ബിജു ഉമ്മൻ
01/04/2026  03:55 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പെസഹ, ​ദുഖവെള്ളി ദിനങ്ങളിലെ തെരഞ്ഞെടുപ്പ് പരിശീലന ക്ലാസ് ഒഴിവാക്കണം ക്രൈസ്തവസമൂഹത്തിന്റെ ആരാധനാ സ്വാതന്ത്ര്യത്തെ ഹനിക്കരുത്  അഡ്വ.ബിജു ഉമ്മൻ

കോട്ടയം : പെസഹാ വ്യാഴം, ദു:ഖവെള്ളി ദിനങ്ങളിലെ തെരഞ്ഞെടുപ്പ് പരിശീലന ക്ലാസിൽ നിന്ന് ക്രൈസ്തവ വിശ്വാസികളായ അധ്യാപകരെയും, ജീവനക്കാരെയും ഒഴിവാക്കണമെന്ന് മലങ്കര  ഓർത്തഡോക്സ്  സുറിയാനി സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ ആവശ്യപ്പെട്ടു. സൗകര്യപ്രദമായ മറ്റൊരുദിവസം ഇതിനായി മാറ്റിവെക്കണം. പെസഹാ വ്യാഴവും, ദു:ഖവെള്ളിയും ലോകമെമ്പാടുമുള്ള ക്രൈസ്തവരെ സംബന്ധിച്ച് പരമപ്രധാനമായ ആത്മീയദിനങ്ങളാണ്. ഈ ദിനങ്ങൾ ലക്ഷ്യം വെച്ച് പരീക്ഷകൾ പോലും നടത്തുന്നതിനുള്ള നീക്കങ്ങളുണ്ടായി എന്നത് സങ്കടകരമാണ്. ദേവാലയങ്ങളിലെ പ്രത്യേക ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി പ്രാർത്ഥനാപൂർവ്വം വേർതിരിച്ചിരിക്കുന്ന  ദിനങ്ങളിൽ സംബന്ധിക്കുവാനുള്ള അവകാശത്തെ കവർന്നെടുക്കുന്നത് നീതികരിക്കാനാവില്ലെന്നും അഡ്വ.ബിജു ഉമ്മൻ പ്രതികരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img