04:50pm 07 May 2026
NEWS
തിരഞ്ഞെടുപ്പ് ഫലം ജനങ്ങളുടെ വിജയം ഓർത്തഡോക്സ് സഭ
06/05/2026  06:07 PM IST
സണ്ണി ലുക്കോസ്
തിരഞ്ഞെടുപ്പ് ഫലം ജനങ്ങളുടെ വിജയം ഓർത്തഡോക്സ് സഭ

തിരഞ്ഞെടുപ്പ് ഫലത്തെ ഏതെങ്കിലും പാർട്ടിയുടെ വിജയമായല്ല, ജനങ്ങളുടെ വിജയമായാണ് കാണുന്നതെന്ന് ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപനും, മാധ്യമ വിഭാഗം തലവനുമായ യൂഹാനോൻ മാർ ദിയസ്ക്കോറോസ്.ജയിച്ചു വന്നത് യു.ഡി.എഫ് ആയതുകൊണ്ട് അവർക്ക് ക്രെഡിറ്റ് അവകാശപ്പെടാമെങ്കിലും, ജനങ്ങളെ പരാജയപ്പെടുത്താൻ ശ്രമിച്ചാൽ അധികകാലം നിലനിൽക്കില്ലെന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.

ജനം അവരുടെ ഊഴം വരുമ്പോൾ അത് കൃത്യമായി വിനിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.​സഭയോ സംഘടനയോ സമുദായമോ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്നും, ആറന്മുളയിൽ ജനങ്ങൾ വിവേകത്തോടെയാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ 'ആലിപ്പഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായ്‌പ്പുണ്ണ്' എന്ന അവസ്ഥയോടാണ് അദ്ദേഹം ഉപമിച്ചത്. മുന്നണിയിലെ ഭിന്നത അപകടകരമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img