
ദോഹ: ജീവിത സാഹചര്യങ്ങളിൽ പൊറുതി മുട്ടിയ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നതിന്റെ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിപലിച്ചതെന്ന് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ സൈനുൽ ആബിദീൻ ദോഹ യിൽ അഭിപ്രായപ്പെട്ടു. നാടിന്റെ പ്രശ്നങ്ങളിൽ ആശങ്ക കുലരായ ജനം ഒരു മാറ്റം തീവ്രമായി അഭിലാഷിക്കുന്നു. ഇത് വരാനിരിക്കുന്ന നിയമ സഭാ തെരഞ്ഞെടുപ്പിൽ പ്രതിപലിക്കും. ഈ വിജയം പ്രവാസ ലോകത്തുള്ള സഹോദരങ്ങൾക്കും അവകാശ പെട്ടതാണ് നാട്ടിൽ നടക്കുന്ന വലിയ ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാൻ പല പ്രയാസങ്ങളും അതിജീവിച്ചു വോട്ട് ചെയ്യാൻ എത്തിയ പ്രവാസികളുടെ നെഞ്ചിലെ സ്പന്ദനവും ഈ വിജയത്തിലുണ്ട്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധി കൾക്ക് നാടിന്റെ യും നാട്ടുകാരുടെയും പ്രതീക്ഷക്കൊത്ത് ഉണർന്ന് പ്രവർത്തിക്കാൻ കഴിയട്ടെ. ശോഭന മായ ഒരു ഭാവി ഇലേക്കുള്ള തുടക്കമായി പുതിയ ഭരണാധികാരിക്ക് കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു










