04:51pm 12 November 2026
NEWS
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനങ്ങളുടെ അവകാശത്തെ ധ്വംസിക്കുന്നു ദീപ ദാസ് മുന്‍ഷി
10/01/2026  06:29 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനങ്ങളുടെ അവകാശത്തെ ധ്വംസിക്കുന്നു ദീപ ദാസ് മുന്‍ഷി

കൊച്ചി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളെ ധ്വംസിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി. സ്പെഷല്‍ ഇന്റന്‍സീവ് റിവിഷനുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത ഡിസിസിയുടെ ജനറല്‍ ബോഡി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ദീപാ ദാസ് മുന്‍ഷി. ചുരുങ്ങിയ സമയംകൊണ്ട് എസ്ഐആആര്‍ നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുന്ന അപാകതകള്‍ പരിഹരിക്കുന്നതിനുള്ള സമയം പോലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനങ്ങള്‍ക്ക് നല്‍കുന്നില്ല. ധൃതിപിടിച്ച് ഈ പ്രക്രിയ നടപ്പിലാക്കുന്നത് ബിജെപിയെ അധികാരത്തിലെത്തിക്കാനുള്ള ഉപാധിയാണെന്ന് അവര്‍ ആരോപിച്ചു. 

ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ ചട്ടുകമായി ഉപയോഗപ്പെടുത്തുകയാണ്. ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് ജനങ്ങള്‍ക്ക് അവരുടെ ജനാധിപത്യ അവകാശമായ വോട്ട് ഉറപ്പിക്കാന്‍ പോലും കഴിയാത്ത രീതിയില്‍ നടപ്പിലാക്കുന്ന ഈ പരിഷ്‌കാരം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ്. കേരളത്തില്‍ ബിജെപിയും സിപിഎമ്മും നടത്തുന്ന അവിശുദ്ധ കൂട്ടുകെട്ട് ഈ എസ്ഐആര്‍ നടപടി ക്രമങ്ങളിലൂടെ തെരഞ്ഞടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ്. ഒഴിവാക്കപ്പെട്ട ലക്ഷക്കണക്കിന് ആളുകളുടെ ഹിയറിംങ് ചുരുങ്ങിയ ദിവസംകൊണ്ട് ഒരുകാരണവശാലും നടപ്പിലാകില്ല. അതിനെതിരായി കോണ്‍ഗ്രസ് പാര്‍ട്ടിയും ജനപ്രതിനിധികളും ചേര്‍ന്ന് ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും ദീപ ദാസ് മുന്‍ഷി പറഞ്ഞു. 

ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. എംപിമാരായ ബെന്നി ബഹന്നാന്‍, ഹൈബി ഈഡന്‍, എംഎല്‍എമാരായ കെ. ബാബു, ഉമാ തോമസ്, ടി.ജെ വിനോദ്, അന്‍വര്‍ സാദത്ത്, മാത്യു കുഴല്‍നാടന്‍, എല്‍ദോസ് കുന്നപ്പള്ളി, കെപിസിസി വൈസ് പ്രസിഡന്റുമാരായ പാലോട് രവി, ജയ്സണ്‍ ജോസഫ്, ജനറല്‍ സെക്രട്ടറിമാരായ ദീപ്തി മേരി വര്‍ഗീസ്, എം ആര്‍ അഭിലാഷ്, ഐ കെ രാജു, നേതാക്കളായ ജോസഫ് വാഴയ്ക്കന്‍, എന്‍ വേണുഗോപാല്‍, ഡൊമിനിക് പ്രസന്റേഷന്‍, അജയ് തറയില്‍, കെ പി ഹരിദാസ്, മുഹമ്മദ്കുട്ടി മാസ്റ്റര്‍, കെ.എം സലീം, ടോണി ചമ്മിണി, ലൂഡി ലൂയിസ്, എം.എ ചന്ദ്രശേഖരന്‍, ആശാ സനില്‍, കെപി ബേബി, സുനില സിബി തുടങ്ങിയവര്‍ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img