NEWS
വയോധിക സ്വയം വെട്ടി മരിച്ച നിലയിൽ
29/08/2025 03:17 PM IST
nila

വയോധിക സ്വയം വെട്ടി മരിച്ച നിലയിൽ. വയനാട് മാനന്തവാടിയിലാണ് സംഭവം. പയ്യമ്പള്ളിയിൽ പൂവ്വത്തിങ്കൽ മേരി (67) ആണ് മരിച്ചത്. ഇടത് കൈകാലുകൾ സ്വയം വെട്ടിമുറിച്ച നിലയിലാണ് മേരിയെ കണ്ടെത്തിയത്. മേരിക്ക് ആരോഗ്യപ്രശ്നങ്ങളും മാനസിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നതായാണ് കുടുംബം പറയുന്നത്.
ഇന്നു രാവിലെയാണ് സംഭവം. മേരിയുടെ ഭർത്താവ് ചാക്കോ ഇന്നു രാവിലെ ഏഴേമുക്കാലോടെ പള്ളിയിൽ നിന്ന് തിരികെ വന്നപ്പോൾ വീട്ടിന്റെ വാതിലുകൾ പൂട്ടിയ നിലയിലായിരുന്നു. ഏറെ നേരം വിളിച്ചിട്ടും പ്രതികരണം ഇല്ലാതിരുന്നതോടെ അയൽവാസികളെയും കൂട്ടി വീടിന്റെ പിൻവാതിൽ പൊളിച്ച് അകത്ത് കയറി. അപ്പോഴാണ് ഇടത് കൈകാലുകൾ സ്വയം വെട്ടിമുറിച്ച നിലയിൽ മേരി കിടക്കുന്നത് കണ്ടത്.
മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാനന്തവാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











