NEWS
മംഗലം മരുപ്പച്ച ഓള്‍ഡ് ഏജ് ഹോമില്‍ വയോജന വാരാഘോഷം
01/10/2026 06:14 PM IST
nila

ചെങ്ങന്നൂര്‍ :ജില്ലാ ആശുപത്രി സെക്കന്ററി പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ മംഗലം മരുപ്പച്ച ഓള്‍ഡ് ഏജ് ഹോമില്‍ വയോജന വാരാഘോഷം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ മനീഷ് കീഴാമഠത്തില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ജിന്റാ എം. ബാബു അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റ്റി.കുമാരി, ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. ഷിബു രാജന്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ: അനിതാകുമാരി എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. മരുപ്പച്ച മാനേജിങ് ഡയറക്ടര്‍ റ്റി.എം. തോമസ്, പാലിയേറ്റീവ് നേഴ്സ് ജിസ്മി ജോസഫ്, ഫിസിയോതെറാപ്പിസ്റ്റ് എസ്.ദിവ്യ, ആശ പ്രവര്‍ത്തക രാജി മധു, ഗവ: മോഡല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക പ്രിയ എന്നിവര്‍ പ്രസംഗിച്ചു. ഡോ: അനിത കുമാരി അന്തേവാസികള്‍ക്ക് കൗണ്‍സിലിംഗ് നടത്തി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











