NEWS
വയോധികനെ തെരുവുനായ് ആക്രമിച്ചു പരുക്കേൽപ്പിച്ചു
28/07/2026 08:43 PM IST
nila

ചെങ്ങന്നൂർ: കൊല്ലകടവ് - കുളനട റോഡിൽ വെൺമണി സെഹിയോൻ മാർത്തോമ്മാ പള്ളിക്ക് സമീപം മാട കട നടത്തുന്ന വയോധികനെ തെരുവുനായ്
ആക്രമിച്ചു പരുക്കേൽപ്പിച്ചു.
വെൺമണി കണ്ടങ്കരയിൽ കെ എസ് ദാനിയേലിനെ ( കുഞ്ഞുമോൻ 83) ആണ് പരുക്കേൽപ്പിച്ചത്.
രാവിലെ കട തുറക്കാൻ എത്തിയപ്പോഴായിരുന്നു ആക്രമണം.
കാലിനും ചുണ്ടിനും കണ്ണിന്റെ വശത്തും
മുറിവേറ്റു.
ഓടി കൂടിയ നാട്ടുകാരാണ് നായയുടെ ആക്രമണത്തിൽ നിന്നുo ഇയാളെ രക്ഷപെടുത്തിയത്.
പുറത്തു നിന്നുo വന്ന നായാണ് കടിച്ചതെന്നു കരുതുന്നു.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുകയും പ്രതിരോധ കുത്തിവെയ്പ് എടുക്കുകയും ചെയ്തു.
കഴുത്തിന് മുകളിൽ മുറിവേറ്റതിനാലാണ്
മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി കൊണ്ടു പോയത്.
വെൺമണിയിൽ തെരുവു നായ് , കാട്ടുപന്നി എന്നിവയുടെ ആക്രമണം അനുദിനം
വർധിച്ചു വരികയാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










