06:52pm 12 November 2026
NEWS
എളംകുളം മെട്രോ സ്റ്റേഷൻ അറ്റകുറ്റപണികൾ ഉടൻ ആരംഭിക്കും
12/04/2026  09:14 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എളംകുളം മെട്രോ സ്റ്റേഷൻ അറ്റകുറ്റപണികൾ ഉടൻ ആരംഭിക്കും

എളംകുളം മെട്രോ സ്റ്റേഷനിലെ കെട്ടിടത്തിന്റെ ചില ഭാഗങ്ങളിലെ കോൺക്രീറ്റ് പാളികൾ മാസങ്ങൾക്കു മുമ്പ്  അടർന്നു വീണതിനെ തുടർന്ന് കെട്ടിടത്തിന്റെ നിർമാതാക്കളായ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ടെക്നിക്കൽ സംഘം വിശദ പരിശോധന നടത്തിയിരുന്നു.

ഡി.എം.ആർ.സി നിർദേശപ്രകാരം, ആധുനിക നോൺ ഡിസ്ട്രക്ടീവ് ടെസ്റ്റിംഗ്  (NDT) രീതികൾ ഉപയോഗിച്ച് സമഗ്രമായ സാങ്കേതിക പരിശോധനകൾ നടത്തി. പരിശോധനാഫലങ്ങളുടെ അടിസ്ഥാനത്തിൽ സ്റ്റേഷന്റെ ഘടനാപരമായ സുരക്ഷയ്ക്ക് യാതൊരു ഭീഷണിയും ഇല്ലെന്നും, സ്റ്റേഷൻ സുരക്ഷിതമാണെന്നും ഡി.എം.ആർ.സി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

എന്നിരുന്നാലും, കോൺക്രീറ്റ് അടർന്നു വീണ ചില ഭാഗങ്ങളിൽ അറ്റകുറ്റപ്പണികളും ശക്തിപ്പെടുത്തലും ആവശ്യമാണ് എന്ന് വിദഗ്ധ സംഘം നിർദേശിച്ചു.

ഇതനുസരിച്ച്, അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ വിശദമായ മെതഡോളജിയും രൂപരേഖയും തയ്യാറാക്കിയിട്ടുണ്ട്. ഈ പ്രവൃത്തികളുടെ നിർവഹണത്തിനായി ടെണ്ടർ ക്ഷണിക്കുകയും, ടെണ്ടർ നടപടികൾ നിലവിൽ പൂർത്തിയാക്കിയിരിക്കുകയുമാണ്.

അറ്റകുറ്റപ്പണികൾ  അടുത്ത  ആഴ്ച ആരംഭിക്കുമെന്നും, കഴിയുന്നത്ര വേഗം പൂർത്തിയാക്കാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും കെ.എം.ആർ.എൽ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img