01:19pm 26 August 2026
NEWS
എട്ടാം ശമ്പള കമ്മിഷന്‍ രൂപവത്കരിക്കാൻ അനുമതി

16/01/2025  04:05 PM IST
nila
എട്ടാം ശമ്പള കമ്മിഷന്‍ രൂപവത്കരിക്കാൻ അനുമതി

ന്യൂഡൽഹി: എട്ടാം ശമ്പള കമ്മിഷൻ രൂപവത്കരിക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതി. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരണം ലക്ഷ്യമിട്ടാണ് എട്ടാം ശമ്പള കമ്മീഷൻ രൂപവത്ക്കരിക്കുന്നത്. എട്ടാം ശമ്പള കമ്മിഷൻ രൂപവത്കരണത്തിന്‌ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് വ്യക്തമാക്കിയത്. 

ഒരു കോടിയിലധികം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം, അലവൻസുകൾ, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയിലാണ് പരിഷ്കരണം നടപ്പാക്കുക. കേന്ദ്ര ബജറ്റിന് ദിവസങ്ങൾക്ക് മുമ്പാണ് എട്ടാം ശമ്പള കമ്മീഷൻ രൂപവത്കരണം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്.

ഏഴാം ശമ്പള കമ്മിഷൻ ശുപാർശകൾ ഇതിനകം നടപ്പാക്കിയിട്ടുണ്ടെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. പുതിയ കമ്മിഷൻ അംഗങ്ങൾ ഉൾപ്പെടെയുള്ള മറ്റ് വിശദാംശങ്ങൾ സർക്കാർ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img