NEWS
കൊല്ലത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്ന എട്ടുവയസുകാരി മരിച്ചു
29/05/2025 04:31 PM IST
nila

കൊല്ലത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്ന എട്ടുവയസുകാരി മരിച്ചു. കൊല്ലം ക്ലാപ്പന വരവിള പടിക്കൽ കിഴക്കതിൽ അനസിന്റെ മകൾ ഹംസിമ നസ്രിയാണ് മരിച്ചത്. പനി ബാധിച്ചതിന് പിന്നാലെ നസ്രി ചികിത്സ തേടിയിരുന്നു. ക്ലാപ്പനയിലെ സ്വകാര്യ ക്ലിനിക്കിൽ നിന്ന് മരുന്നുവാങ്ങി വീട്ടിൽ വിശ്രമിക്കവെ കുട്ടിക്ക് പെട്ടെന്ന് രോഗം മുർച്ഛിക്കുകയായിരുന്നു. കുട്ടിയെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്.
കുഞ്ഞിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം ചെയ്ത ശേഷം ക്ലാപ്പന ജുംഅ മസ്ജിദ് കബർസ്ഥാനിൽ സംസ്‌കരിച്ചു. നൗഫിയയാണ് മാതാവ്. ക്ലാപ്പന ഷൺമുഖ വിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് രണ്ടാം ക്ലാസ് വിജയിച്ച വിദ്യാർത്ഥിനിയായിരുന്നു ഹംസിമ നസ്രി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











