NEWS
വീടിനുള്ളിൽ ഉറങ്ങിക്കിടക്കവെ പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരൻ മരിച്ചു
19/04/2026 11:51 AM IST
nila

തൃശൂർ: വീടിനുള്ളിൽ ഉറങ്ങിക്കിടക്കവെ പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരൻ മരിച്ചു. കൊടകര മറ്റത്തൂരിലാണ് സംഭവം. മറ്റത്തൂർ കടമ്പോട് കാവുങ്ങൽ സിൽജോയുടെ മകൻ അൽജോ ആണ് മരിച്ചത്. അൽജോയുടെ സഹോദരൻ 10 വയസുള്ള അലോജിനും പാമ്പുകടിയേറ്റിട്ടുണ്ട്. അലോജ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് രാവിലെ കുട്ടികളെ അവശനിലയിൽ കണ്ടത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോവും വഴിയാണ് അൽജോ മരിച്ചത്. ഭക്ഷ്യവിഷബാധയെന്നാണ് തുടക്കത്തിൽ സംശയിച്ചത്. എന്നാൽ ഡോക്ടർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് മുറി പരിശോധിച്ചപ്പോൾ അണലിവർഗത്തിൽപ്പെട്ട പാമ്പിനെ കിട്ടുകയായിരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










