09:53pm 14 June 2024
NEWS
ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന എട്ട് മുൻ നാവികസേന ഉദ്യോഗസ്ഥരെയും വിട്ടയച്ചു

12/02/2024  06:49 AM IST
nila
ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന എട്ട് മുൻ നാവികസേന ഉദ്യോഗസ്ഥരെയും വിട്ടയച്ചു
HIGHLIGHTS

2022 ഓഗസ്റ്റിലാണ് ചാരവൃത്തി ആരോപിച്ച് മലയാളി ഉള്‍പ്പടെ എട്ട് ഇന്ത്യന്‍ നാവികരെ ഖത്തര്‍ അറസ്റ്റ് ചെയ്യുന്നത്.

ന്യൂഡൽഹി: ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന എട്ട് മുൻ നാവികസേന ഉദ്യോഗസ്ഥരെയും വിട്ടയച്ചു. ഖത്തറിലെ ജയിലിൽ കഴിയുകയായിരുന്ന ഇന്ത്യൻ നാവിക സേനയിലെ ഉദ്യോഗസ്ഥരായിരുന്ന കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരെ മോചിപ്പിക്കാൻ ഖത്തർ അമീറാണ് ഉത്തരവിട്ടത്. നേരത്തെ ഇവരുടെ വധശിക്ഷ റദ്ദാക്കി കോടതി ഉത്തരവിറക്കിയിരുന്നു. മോചിതരായവരിൽ ഏഴുപേരും ഇന്ത്യയിൽ തിരിച്ചെത്തി.

2022 ഓഗസ്റ്റിലാണ് ചാരവൃത്തി ആരോപിച്ച് മലയാളി ഉൾപ്പടെ എട്ട് ഇന്ത്യൻ നാവികരെ ഖത്തർ അറസ്റ്റ് ചെയ്യുന്നത്. 2023 ഒക്ടോബറിലാണ് ഇവർക്ക് വധശിക്ഷ വിധിച്ചത്. ശിക്ഷിക്കപ്പെട്ട മുൻ നാവികരുടെ കുടുംബം നൽകിയ അപ്പീൽ പരിഗണിച്ച് ഡിസംബർ 28ന് അപ്പീൽ കോടതി വധശിക്ഷ റദ്ദാക്കി. പകരം ഓരോത്തർക്കും വ്യത്യസ്ത കാലയളവിലുള്ള ജയിൽ ശിക്ഷയാണ് വിധിക്കുകയായിരുന്നു.  കേന്ദ്ര വിദേശകാര്യ മന്ത്രാലയം നടത്തിയ ഇടപെടലിനൊടുവിലാണ് വധശിക്ഷ റദ്ദാക്കിക്കൊണ്ട് ഉത്തരവിറങ്ങിയത്. ഇറ്റലിയിൽ നിന്ന് അത്യാധുനിക അന്തർവാഹിനികൾ വാങ്ങാനുള്ള ഖത്തറിന്റെ രഹസ്യ നീക്കങ്ങളുടെ വിവരങ്ങൾ ഇസ്രയേലിന് ചോർത്തി നൽകിയെന്നായിരുന്നു ഇവർക്കെതിരേയുള്ള ആരോപണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL