
ഒരു മാസക്കാലത്തെ ത്യാഗപൂർണമായ ജീവിതവഴികൾ താണ്ടി കേരളത്തിലെ ഇസ്ലാംമത വിശ്വാസികൾ ഇന്ന് ഈദ് ഉൽ ഫിത്തർ ആഘോഷിക്കുന്നു. എല്ലാ മാന്യ വായനക്കാർക്കും കേരളശബ്ദത്തിന്റെ ഈദ് ഉൽ ഫിത്തർ ആശംസകൾ. പാപക്കറകൾ കഴുകിക്കളഞ്ഞ് തെളിവാർന്ന മനസുമായാണ് വിശ്വാസികൾ ചെറിയപെരുന്നാൾ ആഘോഷിക്കുന്നത്. 29 ദിവസത്തെ കഠിനവ്രതം ഇന്നലെ വൈകിട്ട് മാസപ്പിറവി കണ്ടതോടെ അവസാനിച്ചു.
കത്തിക്കാളുന്ന ചൂടിലും ജലപാനം പോലും ഉപേക്ഷിച്ചാണ് വിശ്വാസികൾ നോമ്പ് പൂർത്തിയാക്കി പെരുന്നാൾ ആഘോഷിക്കുന്നത്. ദൈവത്തിന് സ്വയം സമർപ്പിച്ച ദിനങ്ങളിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് ഉള്ളുരുകി പ്രാർഥിച്ചും ദൈവത്തിൽ മഹത്വം കണ്ടെത്തിയുമാണ് വിശ്വാസികൾ ചെറിയ പെരുന്നാൾ കൊണ്ടാടുന്നത്.
റമദാനിലെ ഫിത്ർ സകാത് മറ്റൊരു മഹാത്ഭുതമാണ്. എല്ലാവരെയും ദാനം നൽകാൻ പഠിപ്പിക്കുന്നതാണ് പെരുന്നാൾ സകാത്.











