02:00am 14 November 2026
NEWS
ഈദ് നമസ്കാരം പള്ളികൾക്കുള്ളിൽ മാത്രം; സുരക്ഷാ നിർദ്ദേശങ്ങളുമായി ഖത്തർ ഔഖാഫ് മന്ത്രാലയം
19/03/2026  01:36 PM IST
nila
ഈദ് നമസ്കാരം പള്ളികൾക്കുള്ളിൽ മാത്രം; സുരക്ഷാ നിർദ്ദേശങ്ങളുമായി ഖത്തർ ഔഖാഫ് മന്ത്രാലയം

 


ദോഹ:  ചെറിയ പെരുന്നാൾ നമസ്കാരവുമായി ബന്ധപ്പെട്ട് വിശ്വാസികൾക്കായി പ്രത്യേക സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ ഖത്തർ ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം പുറത്തിറക്കി. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രാർത്ഥനകൾ സുഗമമായി നടത്തുന്നതിനുമാണ് മന്ത്രാലയം പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.ഇത്തവണ പെരുന്നാൾ നമസ്കാരം പള്ളികൾക്കുള്ളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. തുറസ്സായ സ്ഥലങ്ങളിലോ മൈതാനങ്ങളിലോ (ഈദ്ഗാഹുകൾ) പ്രാർത്ഥന അനുവദിക്കില്ല. പള്ളികളിൽ തിരക്ക് അനുഭവപ്പെട്ടാൽ തൊട്ടടുത്തുള്ള മറ്റ് പള്ളികളെ ആശ്രയിക്കണം.നമസ്കാരത്തിനിടയിൽ ദേശീയ തലത്തിലുള്ള അടിയന്തര ജാഗ്രതാ നിർദ്ദേശങ്ങൾ (National Alert) ലഭിക്കുകയാണെങ്കിൽ പരിഭ്രാന്തരാകാതെ പള്ളികൾക്കുള്ളിൽ തന്നെ തുടരണം. ആ സമയത്ത് പള്ളിക്ക് പുറത്തുള്ളവർ വാഹനങ്ങൾക്കുള്ളിലോ സുരക്ഷിതമായ മറ്റ് കെട്ടിടങ്ങൾക്കുള്ളിലോ തുടരാൻ ശ്രദ്ധിക്കണം.തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി സ്ത്രീകൾക്കും കുട്ടികൾക്കും ഇത്തവണ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. പെരുന്നാൾ നമസ്കാരം 'ഫർദ് കിഫായ' (സാമൂഹിക ബാധ്യത) ആയതിനാൽ സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യം പരമാവധി കുറയ്ക്കാൻ മന്ത്രാലയം നിർദ്ദേശിച്ചു.തിരക്ക് ഒഴിവാക്കാൻ വിശ്വാസികൾ നേരത്തെ തന്നെ പള്ളികളിലെത്തണം. ഖുതുബക്ക് (പ്രസംഗം) ശേഷം ശാന്തമായി പള്ളികളിൽ നിന്നും മടങ്ങണമെന്നും അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img