
ദോഹ: വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട് ഏഷ്യൻ ടൗണിൽ ഈദ് നമസ്ക്കാരവും ആഘോഷങ്ങളും സംഘടിപ്പിക്കും. ദോഹ ഇൻഡസ്ട്രിയൽ ഏരിയയിലെ ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയം പാർക്കിംഗിലാണ് പെരുന്നാൾ നമസ്കാരം. വിശ്വാ സികൾ രാവിലെ 5.15 ന് മുമ്പ് അംഗശുദ്ധി വരുത്തിഎത്തിച്ചേരണമെന്ന് ബന്ധപെട്ടവർ അറീയിച്ചു. പെരുന്നാളിന്റെ ഒന്നും രണ്ടും ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 3:30 മുതൽ രാത്രി 9 വരെ ഏഷ്യൻ ടൗണിൽ വൈവിധ്യ മാർന്നകലാവിരുന്നുകൾ അരങ്ങേറും.വിവിധകമ്മ്യൂണിറ്റി ബാൻഡുകളുടെ സംഗീത നിശയോടൊപ്പം തൊഴിലാളികളുടെയും, വിദ്യാർത്ഥികളുടെയും കലാപ്രകടനങ്ങളും ആഘോഷപൊലിമയേകും.കാണികൾക്ക് ആകർഷകമായസമ്മാനങ്ങൾ നൽകുന്നനറുക്കെ ടുപ്പും നടക്കും.
സുരക്ഷ, ആരോഗ്യ അവബോധം എന്നിവയെക്കുറിച്ചുള്ള വർക്ക്ഷോപ്പുകൾക്കൊപ്പം സ്വകാര്യ ക്ലിനിക്കുകൾ സൗജന്യ പ്രമേഹ, രക്തസമ്മർദ്ദ പരിശോധനകേന്ദ്രങ്ങളും സജ്ജമാക്കും. പരിപാടിയിലേക്കുള്ള പ്രവേശനം എല്ലാവർക്കും സൗജന്യമാണ്.











