04:28am 13 November 2026
NEWS
പെരുന്നാൾ സന്തോഷം ഇനി പുത്തൻ നോട്ടുകളിൽ; രാജ്യത്തെ 9 കേന്ദ്രങ്ങളിൽ 'ഈദിയ' എടിഎമ്മുകൾ ഇന്ന് മുതൽ സജ്ജം
10/03/2026  06:18 PM IST
nila
പെരുന്നാൾ സന്തോഷം ഇനി പുത്തൻ നോട്ടുകളിൽ; രാജ്യത്തെ 9 കേന്ദ്രങ്ങളിൽ ഈദിയ എടിഎമ്മുകൾ ഇന്ന് മുതൽ സജ്ജം

ദോഹ: ഈദുൽ ഫിത്തറിന് മുന്നോടിയായി കുട്ടികൾക്കും പ്രിയപ്പെട്ടവർക്കും പെരുന്നാൾ സമ്മാനമായി (ഈദിയ) നൽകാൻ പുതിയ കറൻസി നോട്ടുകൾ ലഭ്യമാക്കുന്ന പ്രത്യേക എടിഎം സേവനത്തിന് ഖത്തർ സെൻട്രൽ ബാങ്ക് തുടക്കം കുറിച്ചു. ഇന്ന് (മാർച്ച് 10 ചൊവ്വാഴ്ച) മുതൽ രാജ്യത്തെ പ്രധാന ഒൻപത് കേന്ദ്രങ്ങളിലായി 43 എടിഎമ്മുകളാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്.ഖത്തറിന്റെ പാരമ്പര്യവും സംസ്കാരവും നിലനിർത്തുന്നതിനും പെരുന്നാൾ ആഘോഷങ്ങൾക്ക് കൂടുതൽ മാറ്റുകൂട്ടുന്നതിനുമാണ് സെൻട്രൽ ബാങ്ക് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഈ എടിഎമ്മുകളിൽ നിന്ന് 5, 10, 50, 100, 200 ഖത്തർ റിയാലുകളുടെ പുതിയ നോട്ടുകൾ ലഭ്യമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img