02:32am 13 November 2026
NEWS
ഖത്തറിൽ ബാങ്കുകൾക്ക് ഈദ് അവധി പ്രഖ്യാപിച്ചു
18/03/2026  07:42 PM IST
nila
ഖത്തറിൽ ബാങ്കുകൾക്ക് ഈദ് അവധി പ്രഖ്യാപിച്ചു

 

 ഇടപാടുകൾ മാർച്ച് 24 മുതൽ പുനരാരംഭിക്കും
​ദോഹ: ഈദ് അൽ ഫിത്തർ പ്രമാണിച്ച് ഖത്തറിലെ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഖത്തർ സെൻട്രൽ ബാങ്ക് (QCB) അവധി പ്രഖ്യാപിച്ചു. ഔദ്യോഗിക അവധി ദിനങ്ങൾ നിശ്ചയിച്ചുകൊണ്ടുള്ള 2025-ലെ 57-ാം നമ്പർ അമീരി ഉത്തരവ് പ്രകാരമാണ് തീരുമാനം.
മാർച്ച് 19, വ്യാഴാഴ്ചമുതൽ മാർച്ച് 23, തിങ്കളാഴ്ചവരെയാണ് അവധി.മാർച്ച് 24 ന് ചൊവ്വാഴ്ചപ്രവർത്തനം പുനരാരംഭിക്കും.രാജ്യത്തെ എല്ലാ ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമായിരിക്കും. ചൊവ്വാഴ്ച മുതൽ ബാങ്കുകൾ സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img