
ദോഹ: ഈദ് അവധിദിവസങ്ങളിൽ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവൃത്തി സമയം പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) പ്രഖ്യാപിച്ചു.31 ആരോഗ്യ കേന്ദ്രങ്ങളിൽ 20 എണ്ണം ഈദ് അവധിക്കാലത്ത് പ്രാഥമിക പരിചരണ സേവനങ്ങൾ നൽകുന്നതിനായി PHCC നിയോഗിച്ചിട്ടുണ്ട്.
ഈദ് അൽ-ഫിത്തറിന്റെ ആദ്യ ദിവസം മുതൽ മരുന്നുകളുടെ ഹോം ഡെലിവറി സേവനം നിർത്തലാക്കുമെന്നും ഈദ് നാലാം ദിവസം പുനരാരംഭിക്കുമെന്നും PHCC അറിയിച്ചു.അൽ-വക്ര, അൽ-മത്താർ, അൽ-മഷാഫ്, അൽ-തുമാമ, റൗദത്ത് അൽ-ഖൈൽ, ഒമർ ബിൻ അൽ ഖത്താബ്, അൽ-സദ്, വെസ്റ്റ് ബേ, ലബൈബ്, ഉം സലാൽ, ഗറഫ അൽ-റയ്യാൻ, മദീനത്ത് ഖലീഫ, അബൂബക്കർ അൽ-സിദ്ദിഖ്, അൽ-റയ്യാൻ, മിസൈമീർ, മുഐതർ, അൽ-ഖോർ, അൽ-റുവൈസ്, അൽ-ഷീഹാനിയ എന്നീ 20 ആരോഗ്യ കേന്ദ്രങ്ങളിൽ ഫാമിലി മെഡിസിൻ, സപ്പോർട്ടീവ് സേവനങ്ങൾ പ്രവർത്തിക്കും. അൽ-ജുമൈലിയ ഹെൽത്ത് സെന്റർ 24 മണിക്കൂറും ഓൺ-കോൾ അടിസ്ഥാനത്തിൽ പ്രവർത്തിക്കും.
കുട്ടികൾക്കായുള്ള അടിയന്തര കേസുകൾക്കായി അൽ-റുവൈസ്, ഉം സലാൽ, ലീബൈബ്, മുഐതർ, അൽ-മഷാഫ്, അൽ-സദ് കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
അതേസമയം, കോൾ സെന്റർ (16000) ആഴ്ചയിൽ 24 മണിക്കൂറും പ്രവർത്തിക്കും.











