NEWS
ഖത്തറിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; സർക്കാർ സ്ഥാപനങ്ങൾക്ക് മാർച്ച് 17 മുതൽ അവധി
15/03/2026 08:34 PM IST
nila

ദോഹ: ഈദുൽ ഫിത്തറിനോടനുബന്ധിച്ചുള്ള ഔദ്യോഗിക അവധി ദിനങ്ങൾ ഖത്തർ അമീരി ദിവാൻ പ്രഖ്യാപിച്ചു. മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതുസ്ഥാപനങ്ങൾ എന്നിവയ്ക്കാണ് അവധി ബാധകമാകുക.മന്ത്രാലയങ്ങൾക്കും മറ്റ് സർക്കാർ സ്ഥാപനങ്ങൾക്കും 2026 മാർച്ച് 17 ചൊവ്വാഴ്ച മുതൽ അവധി ആരംഭിക്കും. മാർച്ച് 23 തിങ്കളാഴ്ച വരെയാണ് അവധി.അവധിക്ക് ശേഷം മാർച്ച് 24 ചൊവ്വാഴ്ച സർക്കാർ ജീവനക്കാർ ജോലിയിൽ തിരികെ പ്രവേശിക്കണം.
ഖത്തർ സെൻട്രൽ ബാങ്ക്, സെൻട്രൽ ബാങ്കിന്റെ മേൽനോട്ടത്തിലുള്ള ധനകാര്യ സ്ഥാപനങ്ങൾ, ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്സ് അതോറിറ്റി എന്നിവയുടെ അവധി ദിനങ്ങൾ സെൻട്രൽ ബാങ്ക് ഗവർണർ പ്രത്യേകം തീരുമാനിക്കുന്നതായിരിക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











