02:12am 13 November 2026
NEWS
ഖത്തറിൽ സ്വകാര്യ മേഖലയിലെ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; മൂന്ന് ദിവസത്തെ ശമ്പളത്തോടു കൂടിയ അവധി
15/03/2026  09:35 PM IST
nila
ഖത്തറിൽ സ്വകാര്യ മേഖലയിലെ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; മൂന്ന് ദിവസത്തെ ശമ്പളത്തോടു കൂടിയ അവധി

ദോഹ: ഖത്തറിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കുള്ള ചെറിയ പെരുന്നാൾ (ഈദുൽ ഫിത്തർ) അവധി തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ ശമ്പളത്തോടു കൂടിയ (Paid Holiday) അവധിയാണ് പ്രഖ്യാപിച്ചത്.ജോലിപരമായ അനിവാര്യത കാരണം പെരുന്നാൾ അവധി ദിനങ്ങളിൽ ജീവനക്കാർ ജോലി ചെയ്യേണ്ടി വരികയാണെങ്കിൽ, അവർക്ക് അധിക ജോലി സമയത്തിനുള്ള (Overtime) ആനുകൂല്യങ്ങൾ നൽകണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ലേബർ ലോയിലെ ആർട്ടിക്കിൾ 74 അനുസരിച്ചുള്ള ഓവർടൈം അലവൻസുകൾക്കും മറ്റ് ആനുകൂല്യങ്ങൾക്കും ഇവർ അർഹരായിരിക്കും.സർക്കാർ മേഖലയിൽ ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വകാര്യ മേഖലയ്ക്കുള്ള നിർദ്ദേശങ്ങൾ മന്ത്രാലയം പുറപ്പെടുവിച്ചത്. എല്ലാ കമ്പനികളും ഈ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img