01:12am 13 November 2026
NEWS
ഗൾഫിൽ ഈദ് ആവേശം; ഖത്തർ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും
19/03/2026  01:34 PM IST
nila
ഗൾഫിൽ ഈദ് ആവേശം; ഖത്തർ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും

 


​ദോഹ: ഒരു മാസക്കാലത്തെ വിശുദ്ധ വ്രതാനുഷ്ഠാനങ്ങൾക്കും ആത്മീയ പ്രാർത്ഥനകൾക്കും വിരാമമിട്ട് ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ നാളെ (വെള്ളിയാഴ്ച) ഈദുൽ ഫിത്തർ ആഘോഷിക്കും. ബുധനാഴ്ച ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് ഖത്തർ ഔഖാഫ് മന്ത്രാലയവും സൗദി അറേബ്യയും വെള്ളിയാഴ്ചയായിരിക്കും പെരുന്നാളെന്ന് ഔദ്യോഗികമായി അറിയിച്ചു. ഒമാനിൽ വ്യാഴാഴ്ച മാസപ്പിറവി ദൃശ്യമായാൽ അവിടെയും ആഘോഷം നാളെത്തന്നെയായിരിക്കും.നിലവിലെ പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ കർശനമാക്കിയിട്ടുണ്ട്. ആഘോഷങ്ങൾക്കിടയിലും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക നിർദ്ദേശങ്ങൾ പിന്തുടരണമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img