02:45am 08 November 2026
NEWS
കത്താറയിലെ ഈദ് ആഘോഷം: വിസ്മയമായി പോലീസ് മ്യൂസിക് ബാൻഡ്
04/04/2025  10:43 AM IST
nila
കത്താറയിലെ ഈദ് ആഘോഷം: വിസ്മയമായി പോലീസ് മ്യൂസിക് ബാൻഡ്

ദോഹ:ഖത്തറിന്റെ സാംസ്‌കാരിക കേന്ദ്രമായ കത്താറയിലെ ഈദ് ആഘോഷങ്ങളെ 
താളാത്മകമാക്കി പോലീസ് ബാൻഡ്.ദേശീയ ഗാനവും ക്ലാസിക്കൽ സംഗീതവും പരമ്പരാഗത സംഗീതവും സംയോജിപ്പിച്ചവൈവിധ്യമാർന്ന പ്രകടനങ്ങൾ സന്ദർശകരെവിസ്‌മയഭരിതരാക്കി.സാക്സോഫോൺ, ഡ്രംസ്, ട്രംപറ്റ് തുടങ്ങിയസംഗീതോപകരണങ്ങൾകൊണ്ടുള്ള ബാൻഡ് ഈദ് ആഘോഷപരിപാടികളെ വേറിട്ടതാക്കി.നാലു ദിവസങ്ങളിലായി നടന്ന ആഘോഷപരിപാടിയിൽ ബെഡൂയിൻ  ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും കഥകൾ  ഈണങ്ങളുടെ അകമ്പടിയോടെ  അവതരിപ്പിക്കുന്ന അറബ് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സംഗീത കലകളിൽ ഒന്നായ ജർ റബാബഅസ്വാദ്യകരമായി.
റബാബ വാദകൻ സലാഹ് അൽ ഷമൈലെ അവതരിപ്പിച്ച ഈണങ്ങൾ കാണികളെ ആകർഷിച്ചു.
വൈവിധ്യമാർന്ന സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന നിരവധി ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഖത്തരി അർദ്ധ പ്രകടനങ്ങളും വൈവിധ്യമാർന്ന നാടോടി പ്രകടനങ്ങളുംഅരങ്ങേറി.കുട്ടികളിലുംമുതിർന്നവരിലും ഒരുപോലെ സാഹസികതയുടെ ആവേശം നിറച്ച നാടകം 'അദ്നാന്റെ സാഹസികത' നിറഞ്ഞ സദസ്സിലാണ് അവതരിപ്പിച്ചത്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img