05:16am 13 November 2026
NEWS
ചെറിയ പെരുന്നാൾ മാർച്ച് 20 വെള്ളിയാഴ്ച; ഖത്തർ കലണ്ടർ ഹൗസ് പ്രവചനം
08/03/2026  07:17 PM IST
nila
ചെറിയ പെരുന്നാൾ മാർച്ച് 20 വെള്ളിയാഴ്ച; ഖത്തർ കലണ്ടർ ഹൗസ് പ്രവചനം

 

ദോഹ: വരാനിരിക്കുന്ന ചെറിയ പെരുന്നാൾ (ഈദുൽ ഫിത്തർ) 2026 മാർച്ച് 20 വെള്ളിയാഴ്ചയായിരിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ഹിജ്റ വർഷം 1447-ലെ ശവ്വാൽ ഒന്നാം തീയതി മാർച്ച് 20-ന് ആയിരിക്കുമെന്ന് കലണ്ടർ ഹൗസിലെ വിദഗ്ധർ വ്യക്തമാക്കി.
മാർച്ച് 18 ബുധനാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കുമെങ്കിലും, അന്ന് ഖത്തറിലോ മറ്റ് അറബ്-ഇസ്‌ലാമിക രാജ്യങ്ങളിലോ ചന്ദ്രനെ കാണാൻ ജ്യോതിശാസ്ത്രപരമായി സാധ്യതയില്ല. വെള്ളിയാഴ്ച രാവിലെ 5:53-നായിരിക്കും ദോഹയിൽ ഈദ് നമസ്കാരം നടക്കുകയെന്നും ഖത്തർ കലണ്ടർ ഹൗസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഫൈസൽ അൽ അൻസാരി അറിയിച്ചു.
പെരുന്നാൾ സംബന്ധിച്ച ഔദ്യോഗികമായ അന്തിമ തീരുമാനം ഖത്തർ ഔഖാഫ് മന്ത്രാലയത്തിന് കീഴിലുള്ള മാസപ്പിറവി നിരീക്ഷണ സമിതിയുടെ പ്രഖ്യാപനത്തിന് വിധേയമായിരിക്കുമെന്നും ഖത്തർ കലണ്ടർ ഹൗസ് വ്യക്തമാക്കി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img