01:22am 13 November 2026
NEWS
ഖത്തറിൽ വെള്ളിയാഴ്ച ഈദ് അൽ ഫിത്തർ; റമദാൻ 30 പൂർത്തിയാക്കി ശവ്വാൽ ഒന്നാം തീയതി ചെറിയ പെരുന്നാൾ
18/03/2026  09:54 PM IST
nila
ഖത്തറിൽ വെള്ളിയാഴ്ച ഈദ് അൽ ഫിത്തർ; റമദാൻ 30 പൂർത്തിയാക്കി ശവ്വാൽ ഒന്നാം തീയതി ചെറിയ പെരുന്നാൾ

 


​ദോഹ: ഖത്തറിൽ ഈ വർഷത്തെ ഈദ് അൽ ഫിത്തർ മാർച്ച് 20 വെള്ളിയാഴ്ച ആഘോഷിക്കും. ഔഖാഫ് മന്ത്രാലയത്തിന് കീഴിലുള്ള ക്രസന്റ് സൈറ്റിംഗ് കമ്മിറ്റിയാണ് ബുധനാഴ്ച വൈകുന്നേരം ചേർന്ന യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
​ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ, മാർച്ച് 19 വ്യാഴാഴ്ച റമദാൻ 30 പൂർത്തിയാക്കുമെന്നും മാർച്ച് 20 വെള്ളിയാഴ്ച ശവ്വാൽ ഒന്നായിരിക്കുമെന്നും കമ്മിറ്റി അറിയിച്ചു.ഈദ് പ്രമാണിച്ചുള്ള ആശംസകൾ കമ്മിറ്റി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, ഡെപ്യൂട്ടി അമീർ ഷെയ്ഖ് അബ്ദുള്ള ബിൻ ഹമദ് അൽതാനി, ഫാദർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി എന്നിവർക്കും ഖത്തറിലെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള മുസ്ലീം സഹോദരങ്ങൾക്കും നേർന്നു. എല്ലാവർക്കും ഐശ്വര്യപൂർണ്ണമായ ഒരു ഈദ് നേരുന്നതായും കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img