01:35am 13 November 2026
NEWS
ഈദുൽ ഫിത്തർ അവധി: പ്രവർത്തനസമയ ക്രമീകരണങ്ങളുമായി ഹമദ് മെഡിക്കൽ കോർപ്പറേഷൻ
17/03/2026  04:05 PM IST
nila
ഈദുൽ ഫിത്തർ അവധി: പ്രവർത്തനസമയ ക്രമീകരണങ്ങളുമായി ഹമദ് മെഡിക്കൽ കോർപ്പറേഷൻ

ദോഹ: ഈദുൽ ഫിത്തർ അവധി ദിനങ്ങളിൽ ഹമദ് മെഡിക്കൽ കോർപ്പറേഷന് (HMC) കീഴിലുള്ള ആശുപത്രികളുടെയും വിവിധ സേവനങ്ങളുടെയും പ്രവർത്തനസമയത്തിൽ ക്രമീകരണം ഏർപ്പെടുത്തി. അടിയന്തര വിഭാഗങ്ങൾ പതിവുപോലെ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
അടിയന്തര ചികിത്സാ വിഭാഗങ്ങൾ ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും. 14 വയസ്സിന് താഴെയുള്ള കുട്ടികൾക്കായുള്ള എമർജൻസി സെന്ററുകളും തടസ്സമില്ലാതെ പ്രവർത്തിക്കും.അടിയന്തര മെഡിക്കൽ സഹായങ്ങൾക്കായി ആംബുലൻസ് സേവനം 24 മണിക്കൂറും ലഭ്യമാണ്.
നെസ്മഅക് (16060), ഗവൺമെന്റ് ഹെൽത്ത് കെയർ ഹോട്ട്‌ലൈൻ (16000) എന്നിവയും 24 മണിക്കൂറും പ്രവർത്തനസജ്ജമായിരിക്കും.ഇന്ന് (മാർച്ച്‌ 17) മുതൽ 23 വരെ ഒ.പി വിഭാഗങ്ങൾ പ്രവർത്തിക്കില്ല. മാർച്ച് 24 ചൊവ്വാഴ്ച മുതൽ ക്ലിനിക്കുകൾ പുനരാരംഭിക്കും. അടിയന്തര കൺസൾട്ടേഷൻ സേവനങ്ങളും ഇതേ കാലയളവിൽ ലഭ്യമാകില്ല.ഡെലിവറി: മാർച്ച് 20, 21 തീയതികളിൽ ഈ സേവനം ഉണ്ടായിരിക്കില്ല. മാർച്ച് 17 മുതൽ 19 വരെയും, മാർച്ച് 22 മുതൽ 23 വരെയും രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഹോം ഡെലിവറി ലഭ്യമാകും.​മെന്റൽ ഹെൽത്ത് ഹെൽപ്പ് ലൈൻ ശനി മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ പെരുന്നാൾ അവധി ദിവസങ്ങളിലും സേവനം ലഭ്യമാക്കും.ഹമദ് ജനറൽ ഹോസ്പിറ്റൽമാർച്ച് 20, 21 ഒഴികെമാർച്ച് 17 മുതൽ 23 വരെ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെയും അൽ വക്ര ഹോസ്പിറ്റൽമാർച്ച് 17 മുതൽ 23 വരെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ പ്രവർത്തിക്കും.​അവധി ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി എച്ച്.എം.സി അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img