
ദോഹ: വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും കുടുംബങ്ങൾക്കായുള്ള വിനോദങ്ങളും ജീവകാരുണ്യ സംരംഭങ്ങളുമായി ഈദ് അൽ അദ്ഹ (ബലിപെരുന്നാൾ) ആഘോഷമാക്കാൻ ഖത്തറിലെ പ്രമുഖ ഷോപ്പിംഗ്-ലൈഫ്സ്റ്റൈൽ കേന്ദ്രമായ ദോഹ ഫെസ്റ്റിവൽ സിറ്റി (DHFC) ഒരുങ്ങുന്നു. പാരമ്പര്യം, കാരുണ്യം, ഒരുമ എന്നിവയുടെ സന്ദേശമുയർത്തിയാണ് മാളിൽ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
അൽ-ഫുത്തൈം റിയൽ എസ്റ്റേറ്റിന്റെ സാമൂഹിക പ്രതിബദ്ധതാ പ്ലാറ്റ്ഫോമായ 'ഫെസ്റ്റിവൽ കെയേഴ്സ്' (Festival Cares)-ന്റെ ഭാഗമായി വ്യത്യസ്തമായ നിരവധി കമ്മ്യൂണിറ്റി കാമ്പയിനുകൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ഖത്തർ ചാരിറ്റിയുമായി സഹകരിച്ച് നടത്തുന്ന “ബ്രാഞ്ചസ് ഓഫ് കൈൻഡ്നെസ്” (Branches of Kindness)
മേയ് 15 ന് ആരംഭിച്ചു.
മാളിലെ സെന്റർ കോർട്ടിൽ സജ്ജീകരിച്ചിരിക്കുന്ന പ്രതീകാത്മക ഇൻസ്റ്റലേഷനിലൂടെ സന്ദർശകർക്ക് ദാനധർമ്മങ്ങൾ നൽകാനും സ്നേഹസന്ദേശങ്ങൾ പങ്കുവെക്കാനും ഇതിലൂടെ സാധിക്കുന്ന പരിപാടി മെയ് 23വരെ തുടരും.ഖത്തർ റെഡ് ക്രസന്റുമായി സഹകരിച്ച് അർഹരായ കുടുംബങ്ങളെ സഹായിക്കുന്നതിനായി “യുവർ സാക്രിഫൈസ്, ദെയർ ഈദ്” (Your Sacrifice, Their Eid) എന്ന പേരിൽ മറ്റൊരു ഇന്ററാക്ടീവ് കാരുണ്യ പദ്ധതിയും മാളിൽ ഒരുക്കിയിട്ടുണ്ട്.
മാളിന്റെ ഒന്നാം നിലയിൽ സൗത്ത് ഫുഡ് കോർട്ടിന് സമീപമുള്ള എന്റർടൈൻമെന്റ് ഏരിയയിൽ മെയ് 20മുതൽ ആരംഭിച്ച പെരുന്നാൾ ആഘോഷങ്ങൾ
ജൂൺ 2 വരെനീണ്ടുനിൽക്കും.
ദിവസേനയുള്ള സാംസ്കാരിക പരിപാടികളും വാരാന്ത്യങ്ങളിലെ പ്രത്യേക വിനോദങ്ങളും ഇതിന്റെ ഭാഗമായി അരങ്ങേറും.











