04:08am 03 September 2026
NEWS
മുട്ട വ്യാപാരികള്‍ സംഘടന രൂപീകരിച്ചു
02/09/2026  07:05 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മുട്ട വ്യാപാരികള്‍ സംഘടന രൂപീകരിച്ചു
HIGHLIGHTS

മുട്ട വ്യാപാരികളുടെ സംഘടന രൂപീകരണ യോഗവും പ്രഥമ സംസ്ഥാന സമ്മേളനവും  രക്ഷാധികാരി സി കെ ജമാല്‍ ഉദ്ഘാടനം ചെയ്യുന്നു.ജോര്‍ജ് എടത്തില്‍, ജിന്‍ വര്‍ഗ്ഗീസ്,സി.എം. ബൈജു  എന്നിവര്‍ സമീപം.

കൊച്ചി : എറണാകുളം കേന്ദ്രമാക്കി 'യുണൈറ്റഡ് എഗ്ഗ് മെര്‍ച്ചന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍'എന്ന പേരില്‍ സംഘടന രൂപീകരിച്ചതായി മുട്ട വ്യാപാരികള്‍ അറിയിച്ചു. മുട്ടയ്ക്ക് അടിക്കടിയുണ്ടാകുന്ന അനിയന്ത്രിതമായ വിലക്കയറ്റം വ്യാപാരികളെയും, ഉപഭോക്താക്കളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നതായി യോഗം വിലയിരുത്തി. മുട്ടയ്ക്ക് വില സ്ഥിരത ഉറപ്പാക്കാനായി മുട്ട ഉല്‍പാദകരുമായും, വിവിധി സംസ്ഥാന സര്‍ക്കാരുകളുമായും ആശയവിനിമയം നടത്താന്‍ കൊച്ചിയില്‍ കൂടിയ പ്രഥമ സംസ്ഥാന സമ്മേളനം തീരുമാനിച്ചു. സംഘടനയുടെ ഭാരവാഹികളെയും യോഗം തിരഞ്ഞെടുത്തു. സി.കെ. ജമാല്‍ (രക്ഷാധികാരി) ജിന്‍ വര്‍ഗ്ഗീസ് (പ്രസിഡന്റ്) സി.എം. ബൈജു (ജനറല്‍ സെക്രട്ടറി)ജോബി ജോര്‍ജ്ജ് (ട്രഷറര്‍) എ.കെ.കബീര്‍, പി.അബ്ദുള്‍ സത്താര്‍,പി എം ഫൈസല്‍, ബദറുദ്ദീന്‍, മണി (വൈസ് പ്രസിഡന്റുമാര്‍) എ എന്‍.പ്രസാദ്, മുഹമ്മദ് അനസ്, സാജന്‍ കെ ജോയ്, വി.പി. കുഞ്ഞുമോന്‍, കെഎ.ശരത് ലാല്‍ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരാണ് ഭാരവാഹികള്‍. 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img