
ദോഹ: ഭരണകൂടങ്ങൾ തന്നെ ചരിത്രം തിരുത്തിയെഴുതാൻ ശ്രമിക്കുന്ന വർത്തമാന കാലത്ത് ശരിയായ ചരിത്രം പഠിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ധിഷണയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ അതിലേക്കുള്ള ചുവടുവെപ്പാണെന്നും കെ. എം. സി. സി. ഖത്തർ സംസ്ഥാന പ്രസിഡണ്ട് ഡോക്ടർ അബ്ദുസമദ് പറഞ്ഞു. ഗവേഷണ പഠന കോഴ്സിന്റെ വാർഷിക പരീക്ഷയോടനുബന്ധിച്ച് നടന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധിഷണ ചെയർമാൻ ഇ. എ. നാസർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത്, എ കെ മുഹമ്മദ് അഷ്റഫ്, മുസ്തഫ മാസ്റ്റർ വല്ലപ്പുഴ, ഹക്കീം ഹുദവി, ഇജാസ് പുനത്തിൽ, പിസി മജീദ് , ശുഹൈബ് കോട്ടക്കൽ, അബ്ദുറഹ്മാൻ ഹുദവി , ജാബിർ കൊയിലാണ്ടി, പി. സി. അലി എന്നിവർ സംസാരിച്ചു. ഹക്കീം ഹുദവിക്ക് ഇ എ. നാസർ ഉപഹാരം നൽകി.ജന. കൺവീനർ മുസമ്മിൽ വടകര സ്വാഗതവും അക്കാദമിക്ക് കോഡിനേറ്റർ അബ്ദുൽ ഗഫൂർ ചല്ലിയിൽ നന്ദിയും പറഞ്ഞു.











