05:44am 13 November 2026
NEWS
പികെഎസ് ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് ദാനവും പഠനോപകരണ വിതരണവും
31/05/2026  06:12 PM IST
NILA
പികെഎസ് ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് ദാനവും പഠനോപകരണ വിതരണവും

ചെങ്ങന്നൂർ: പികെഎസ് ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ
ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് ദാനവും പഠനോപകരണ വിതരണവും
നടന്നു. സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ.എസ്ഇബി പെൻഷൻ ഭവനിൽ നടന്ന യോഗത്തിൽ 
സമിതി ഏരിയ പ്രസിഡൻ്റ് എൻ എ
രവീന്ദ്രൻ
അധ്യക്ഷത വഹിച്ചു.
. ജില്ലാ സെക്രട്ടറി ആർ രാജേഷ് മുഖ്യപ്രഭാഷണം നടത്തി. സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ വിദ്യാഭ്യാസ അവാർഡുകളും
ജില്ല കമ്മിറ്റിയംഗം എം എച്ച് റഷീദ് പഠനോപകരണങ്ങളും വിതരണം ചെയ്തു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം
പി ഡി സന്തോഷ് കുമാറിനെ ആദരിച്ചു.
സമിതി ഏരിയ സെക്രട്ടറി ടി കെ
സുരേഷ്, ജില്ല കമ്മിറ്റിയംഗം കെ കെ ചന്ദ്രൻ , ടി കെ മോഹനകുമാർ, ടി വി പ്രസന്നകുമാർ, കെ കെ. രത്നാകരൻ എന്നിവർ പ്രസംഗിച്ചു.
എം ജി സർവ്വകലാശാല റിട്ട.രജിസ്ട്രാർ എം എം സോമരാജൻ
കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.