
ദോഹ: ഖത്തറി വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീസിൽ അധിക തുക നൽകാതെ വിദ്യാഭ്യാസ വൗച്ചറിന്റെ പൂർണ്ണ മൂല്യത്തിൽ പഠിക്കാൻ അവസരമൊരുക്കുന്ന സ്വകാര്യ സ്കൂളുകളുടെ പട്ടിക വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. മന്ത്രാലയത്തിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 17 സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഈ ആനുകൂല്യം നൽകുന്നത്.
ഖത്തറി കുടുംബങ്ങൾക്ക് സാമ്പത്തിക ഭാരമില്ലാതെ ഗുണനിലവാരമുള്ളതും വൈവിധ്യമാർന്നതുമായ വിദ്യാഭ്യാസ അന്തരീക്ഷം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കം.അൽ അന്തലൂസ് പ്രൈവറ്റ് സ്കൂൾ ഫോർ ബോയ്സ് (ഈവനിംഗ്)
അൽ അന്തലൂസ് പ്രൈവറ്റ് സ്കൂൾ ഫോർ ഗേൾസ് (ഈവനിംഗ്)
അൽ അർഖാം അക്കാദമി ഫോർ ഗേൾസ്
കേംബ്രിഡ്ജ് പ്രൈവറ്റ് സ്കൂൾ
കേംബ്രിഡ്ജ് ഇന്റർനാഷണൽ സ്കൂൾ
അമേരിക്കൻ അക്കാദമി സ്കൂൾ (അൽ തുമാമ ബ്രാഞ്ച്)
ഇത്ഖാൻ ഇന്റർനാഷണൽ അക്കാദമി
ആൽഫ കേംബ്രിഡ്ജ് സ്കൂൾ
ഓഫ്സ് ഇന്റർനാഷണൽ പ്രൈവറ്റ് സ്കൂൾ (അൽ ഗരാഫ ബ്രാഞ്ച് ഉൾപ്പെടെ)
ബീറ്റ കേംബ്രിഡ്ജ് സ്കൂൾ
അൽ കൗൺ ഇന്റർനാഷണൽ പ്രൈവറ്റ് അക്കാദമി (ഈവനിംഗ്, മുഐതർ ബ്രാഞ്ചുകൾ ഉൾപ്പെടെ)
ആഫാഖ് പ്രൈവറ്റ് പ്രൈമറി സ്കൂൾ
ലോയ്ഡ്സ് പ്രൈവറ്റ് അക്കാദമി (അൽ അസീസിയ ബ്രാഞ്ച്എന്നിസ്കൂളുകളാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്.വിവിധ സിലബസുകളും പഠന നിലവാരങ്ങളും വാഗ്ദാനം ചെയ്യുന്ന ഈ സ്കൂളുകൾ വഴി രക്ഷിതാക്കൾക്ക് അധിക സാമ്പത്തിക ബാധ്യതയില്ലാതെ തന്നെ മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ തിരഞ്ഞെടുക്കാം.










