01:50pm 10 November 2026
NEWS
വിരട്ടൽ വേണ്ടെന്ന് സമസ്തയോട് വിദ്യാഭ്യാസ മന്ത്രി
11/07/2025  03:34 PM IST
nila
വിരട്ടൽ വേണ്ടെന്ന് സമസ്തയോട് വിദ്യാഭ്യാസ മന്ത്രി

സ്കൂൾ സമയക്രമം സംബന്ധിച്ച് സമസ്തയുടെ പ്രതിഷേധത്തെ തള്ളി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സർക്കാരിന് പ്രധാനം കുട്ടികളുടെ വിദ്യാഭ്യാസമാണെന്ന് മന്ത്രി വ്യക്തമാക്കി. ഏതെങ്കിലും വിഭാ​ഗത്തിന് മാത്രമായി സൗജന്യം കൊടുക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മദ്രസ പഠനത്തിന് തടസമുണ്ടാകുന്ന വിധത്തിൽ സ്‌കൂൾ പഠന സമയം മാറ്റിയ സർക്കാർ നടപടിക്കെതിരെ സമസ്തയും മുസ്ലീം ലീ​ഗും രം​ഗത്തെത്തിയ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രതികരണം. 

 ഒരു പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സർക്കാരിനെ വിരട്ടുന്നത് ശരിയായ നടപടി അല്ലെന്ന് മന്ത്രി വ്യക്തമാക്കി. സ്കൂൾ സമയക്രമത്തിന് അനുസരിച്ച് മദ്രസകളുടെ സമയം പുനക്രമീകരിക്കുന്നതാകും നല്ലതെന്നും മന്ത്രി പറഞ്ഞു. അതേസമയം, സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റ് ധർണ അടക്കം രണ്ടു മാസം നീണ്ടു നിൽക്കുന്ന സമരങ്ങളാണ് സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷൻ പ്രഖ്യാപിച്ചിട്ടുള്ളത്. 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img