NEWS
സ്കൂളുകളിൽ അറബി–ഖുർആൻ പഠനത്തിന് പുതിയ കമ്മിറ്റിരൂപീകരിച്ച് വിദ്യാഭ്യാസ മന്ത്രി
22/11/2025 05:32 PM IST
nila

ദോഹ: വിദ്യാർത്ഥികളുടെ അറബി ഭാഷാ പ്രാവീണ്യം വർധിപ്പിക്കാനും ഖുർആൻ പാരായണക്ഷമത മെച്ചപ്പെടുത്തുന്നതി നുമായി രാജ്യത്തെ സ്കൂളുകളിൽ ദേശീയ കമ്മിറ്റി രൂപീകരിച്ച്
വിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ മന്ത്രി ലോലുവ ബിന്ത് റാഷിദ് അൽ ഖാതർ. അറബി ഭാഷാപ്രാവീണ്യവും ശരിയായ തജ്‌വീദോടെയുള്ള ഖുർആൻ പാരായണവും ഉറപ്പാക്കി വിദ്യാർത്ഥികളെ മുന്നോട്ട് നയിക്കുകയാണ് പ്രധാന ലക്ഷ്യം.ദേശീയ കമ്മറ്റിക്ക്
പ്രൊഫ. ഡോ. സുൽത്താൻ ഇബ്രാഹിം അൽ ഹാശിമിനേതൃത്വം വഹിക്കും.ഗ്രേഡ് 1 മുതൽ 12 വരെ വിദ്യാർത്ഥികൾക്ക് ശരിയായ അറബി ഭാഷാപഠനവും തജ്‌വീദോടെയുള്ള ഖുർആൻ പാരായണ പരിശീലനവും നൽകാനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയാണ് കമ്മിറ്റിയുടെ രൂപീകരണം പ്രതിഫലിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










