NEWS
വിദ്യാഭ്യാസമാണ് യഥാർത്ഥ വികസനത്തിന്റെ അടിസ്ഥാനം: ഷൈഖമോസ
05/11/2025 02:10 PM IST
nila

ദോഹ: ലോക സാമൂഹ്യ വികസന ഉച്ചകോടിയുടെ ഭാഗമായി ദോഹയിൽ നടന്ന ‘Education as the Foundation of the New Social Contract’ സെഷനിൽ ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സണും എജ്യുക്കേഷൻ അബൗവ് ഓൾ ഫൗണ്ടേഷൻ അധ്യക്ഷയുമായ ഷൈഖ മൊസ ബിന്ത് നാസർ പങ്കെടുത്തു.
വിദ്യാഭ്യാസമാണ് യഥാർത്ഥ വികസനത്തിന്റെ അടിസ്ഥാനം എന്നും മനുഷ്യനെയാണ് അതിന്റെ ആരംഭവും ലക്ഷ്യവുമെന്നുമാണ് അവർ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടത്. വികസനം സ്രോതസുകളുടെ സമൃദ്ധിയിലല്ല, മറിച്ച് അവയെ നന്നായി വിനിയോഗിക്കുന്നതിലാണ് വിജയമെന്ന് ഷൈഖ മൊസ പറഞ്ഞു.
യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസ് വിദ്യാഭ്യാസം സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടാനുള്ള ശക്തമായ ആയുധമാണെന്ന് വ്യക്തമാക്കി ഖത്തറിന്റെയും ഷൈഖ മൊസയുടെയും വിദ്യാഭ്യാസ മേഖലയിലെ നേതൃപാടവത്തെ പ്രശംസിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










