03:00am 23 October 2026
NEWS
സംസ്ഥാനത്തെ ഒരു ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ്
15/09/2025  08:20 AM IST
nila
സംസ്ഥാനത്തെ ഒരു ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ്

വിദ്യാർത്ഥി നേതാക്കളെ മുഖംമൂടിയണിയിച്ച് കോടതിയിൽ കൊണ്ടുപോയ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് തൃശ്ശൂരിൽ ഇന്ന് വിദ്യാഭ്യയ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു. ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾ പഠിപ്പു മുടക്കി സമരത്തോട് സഹകരിക്കണമെന്ന് കെ എസ് യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ അഭ്യർത്ഥിച്ചു.

കെ എസ് യു ജില്ലാ സെക്രട്ടറി ഗണേഷ് ആറ്റൂർ അടക്കമുള്ള മൂന്ന് പ്രവർത്തകരെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കാനായി പ്രതികളെ എത്തിച്ചപ്പോൾ ഇവരെ വിലങ്ങുകൾ അണിയിക്കുകയും മുഖംമൂടി ധരിപ്പിക്കുകയുമായിരുന്നു. പൊലീസിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കഴിഞ്ഞദിവസമാണ് എസ്എഫ്‌ഐയുമായി ഉള്ള സംഘർഷത്തെ തുടർന്നായിരുന്നു കെ എസ് യു നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്.

നിലവിൽ ജയിലിൽ കഴിയുന്ന വിദ്യാർഥി നേതാക്കളെ സന്ദർശിക്കുന്നതിനായി ഷാഫി പറമ്പിൽ എം.പി ഇന്ന് തൃശൂരിലെത്തും. വിയ്യൂർ സബ് . ജയിലിൽ എത്തി വിദ്യാർത്ഥികളെ കാണുന്ന ഷാഫി സമകാലിക രാഷ്ട്രീയ വിഷയങ്ങളോടും പ്രതികരിക്കും എന്നാണ് സൂചന.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img